അഭിനയ തീയറ്റർ പഠനകേന്ദ്രം
അഭിനയത്തിൽ പഠനവും ഗവേഷണവും നടത്തുക, നാടക സംവിധാനം, പരിശീലനം, പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് അഭിനയ തീയറ്റർ പഠനകേന്ദ്രം. അഭിനയയിലെ കലാകാരന്മാർ മലയാളത്തിലും വിവിധ ലോകഭാഷകളിലും നാടാകാവിഷ്കാരങ്ങൾ നടത്തിവരുന്നു. ലോകപ്രശ്തമായ ഫ്രാൻസിലെ ഫുട്സ്ബാൺ ട്രാവലിംഗ് തീയറ്ററിലെ പ്രധാന കലാകാരന്മാരെ പലരെയും സംഭാവന ചെയ്യുവാൻ ഈ കലാസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. [1]
തുടക്കം
തിരുത്തുകഅമച്വർ നാടകമേഖലയിൽ പ്രവർത്തിച്ചിരുന്ന ഡി. രഘൂത്തമൻ, എസ്. അജയൻ എന്നിവർ ചേർന്ന് 1992 ലാണ് അഭിനയ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്. പ്രശസ്ത കവിയും തീയറ്റർ പ്രവർത്തകനുമായ കാവാലം നാരായണപ്പണിക്കരാണ് അഭിനയയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇപ്പോൾ തിരുവനന്തപുരത്ത് കരകുളത്ത് അഭിനയയുടെ നേതൃത്വത്തിൽ ഒരു തീയറ്റർ വില്ലേജ് പ്രവർത്തിക്കുന്നു. [2]
നാടകാവതരണങ്ങൾ
തിരുത്തുകശ്രദ്ധേയമായ അനവധി നാടകങ്ങൾ അഭിനയ രംഗത്തവതരിപ്പിച്ചിട്ടുണ്ട്. [3]
അവതരണം | വർഷം | രചന | സംവിധാനം | കുറിപ്പ് |
---|---|---|---|---|
വിരൽപ്പാട് | 1992 | ഡോ. എസ്. ജനാർദ്ദനൻ | ഡി. രഘൂത്തമൻ | സംഗീതനാടക അക്കാദമി നാടോകോത്സവം |
റോയൽ ഹണ്ട് ഓഫ് ദി സൺ | 1999 | പീറ്റർ ഷാഫർ | നരിപ്പറ്റ രാജു | |
വെർഡിഗ്രിസ് | 2000 | തകഴി | അഭിലാഷ് പിള്ള | ഫെസ്റ്റിവൽ ഡി അൽമാഡ, പോർച്ചുഗൽ |
ഭഗവദ്ജുഗം | 2001 | ബോധായന | ജ്യോതിഷ് എം.ജി | ഭാരത് രംഗമഹോത്സവ് |
കമാല | 2002 | വിജയ് തെണ്ടുൽക്കർ | സി.എസ്. ദീപൻ | സൂര്യ തീയറ്റർ ഫെസ്റ്റിവൽ |
കറുത്ത ദൈവത്തെ തേടി | 2005 | പ്രൊഫ. ജി. ശങ്കരപ്പിള്ള | പ്രൊഫ. എസ്. രാമാനുജം | ഇൻ സെർച്ച് ഓഫ് ഡാർക്ക് ഗോഡ് (പുനരവതരണം) |
അവലംബം
തിരുത്തുക- ↑ എ റേ ഓഫ് ഹോപ്പ് ഫോർ തീയറ്റർ ഇൻ കേരള: ടൈസ് ഓഫ് ഇന്ത്യ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാതൃഭൂമി വാരാന്ത്യപതിപ്പ്, 201 3 ജൂലൈ 21". Archived from the original on 2013-07-24. Retrieved 2013-07-21.
- ↑ "അഭിനയ തീയറ്റർ റിസർച്ച് സെന്റർ". Archived from the original on 2013-08-19. Retrieved 2013-07-21.