പോസ്കോ വിരുദ്ധ സമരനായകനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമാണ് അഭയ് സാഹൂ.

അഭയ് സാഹൂ

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ചെറുത്തു നിൽപ്പാണ് ഒഡിഷയിൽ പോസ്കോ പദ്ധതിക്കെതിരെ ആദിവാസികൾ ഉൾപെടെയുള്ള പതിനായിരക്കണക്കിന്‌ സാധാരണ മനുഷ്യർ നിരവധി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്നത്. ലോകത്തെ മൂന്നാമത്തെ ഉരുക്ക് നിർമ്മാണ കമ്പനിയായ കൊറിയയിലെ പൊഹോന്ഗ് സ്റ്റീൽ കോർപൊറേഷൻറെ 52000 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതി ചൈനയും ബ്രസീലും ഉൾപെടെയുള്ള രാജ്യങ്ങൾ അനുമതി നൽകാതെ തള്ളിക്കളഞ്ഞിരുന്നു. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി അവിഹിത മാർഗ്ഗത്തിലൂടെയാണ് ഓരോ ഘട്ടത്തിലും ഈ പദ്ധതിക്കായുള്ള അനുമതികൾ നേടിയെടുത്തിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു വിദേശ നിക്ഷേപ പദ്ധതിക്കെതിരെ പോസ്കോ പ്രതിരോധ സംഗ്രാം സമിതി സ. അഭയ് സാഹുവിൻറെ നേതൃത്വത്തിൽ 2005 മുതൽ ഐതിഹാസികമായ സമരം നടത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സമരത്തിന് പോസ്കോ പദ്ധതിയെ എതിർക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ നേടിയെടുക്കുന്നതിൽ അഭയ് സാഹുവിൻറെ വ്യക്തിസവിശേഷതകൾ പ്രധാന പങ്കുവഹിച്ചു. 54 കള്ളക്കേസുകളാണ് അദ്ദേഹത്തിൻറെ മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനകം പല തവണ അഭയ് സാഹു ജയിൽവാസം അനുഭവിച്ചു. ഏ ഐ വൈ എഫ് സമ്മേളനത്തിൽ സംബന്ധിക്കാൻ കേരളത്തിലേക്ക് വരുന്നവഴി 11/5/2013 ൽ ഭുവനേശ്വർ വിമാനത്താവളത്തിൽ വച്ച്, കൊലക്കുറ്റം ഉൾപ്പെടെ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

"https://ml.wikipedia.org/w/index.php?title=അഭയ്_സാഹൂ&oldid=3349931" എന്ന താളിൽനിന്ന് ശേഖരിച്ചത്