മൊറോക്കോയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്നു ഡോ. അബ്ദുൽ കരീം അൽഖത്വീബ്. 2008 സെപ്റ്റംബർ27ന് (റമദാൻ27) 87-ം വയസിൽ മൊറോക്കൻ തലസ്ഥാനമായ റബാത്വിലായിരുന്നു അന്ത്യം.

അബ്ദുൽ കരീം ഖതീബ്
അബ്ദുൽ കരീം ഖതീബ്
ജനനം1921 മാർച്ച് 2
അൽജദീദ
മരണം2008 സെപ്റ്റംബർ 27
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്മൊറോക്കോയിലെ ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി സ്ഥാപകനും സ്വാതന്ത്ര്യ സമര പോരാളിയും

ജനനം, പഠനം

തിരുത്തുക

1921 മാർച്ച് രണ്ടിന് അൽജദീദ: പട്ടണത്തിൽ വിവർത്തകനായ ഉമർ അൽഖത്വീബിൻറെയും മർയം അൽകബ്ബാസ്വിൻറെയും മകനായി ജനിച്ച അബ്ദുൽ കരീം ചെറുപ്പത്തിൽ തന്നെ സാമൂഹ്യരംഗത്ത് സജീവമായി. 19-ം വയസിൽ സ്കൗട്ട് കൂട്ടായ്മക്ക് രൂപം നൽകി. അൾജിയേഴ്സിൽ നാല് വർഷം കൊണ്ട് മെഡിസിൻ പൂർത്തിയാക്കിയ അദ്ദേഹം സിർബോനിലെ മെഡിക്കൽ കോളജിലേക്ക് മാറി. 1951ൽ പാരീസിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മൊറോക്കോയിലെ ആദ്യത്തെ സർജനായി മാറി.

പ്രവർത്തനരംഗം

തിരുത്തുക

1952ൽ അധിനിവേശശക്തികളുടെ നിഷ്ഠൂരകൃത്യങ്ങൾക്ക് സാക്ഷിയായ ഡോ.ഖതീബ് ദേശീയ സ്വാതന്ത്ര്യ സമരരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചു. ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന നാട്ടുകാർക്ക് പള്ളിയിൽ സജ്ജീകരിച്ച താൽകാലിക ആശുപത്രിയിൽ അദ്ദേഹം ചികിത്സ നൽകി. ദേശീയ പോരാളികൾക്ക് വേണ്ടി പണംപിരിച്ച അദ്ദേഹം സമാനചിന്താഗതിക്കാരുമായി ചേർന്ന് വിമോചന സൈന്യത്തിന് രൂപം നൽകി. അധിനിവേശശക്തികളെ തുരത്താൻ സായുധപോരാട്ടം മാത്രമാണ് പോംവഴിയെന്ന കണക്കുകൂട്ടലിൽ നിന്നാണ് തത് വാൻ സമിതിയെന്ന പേരിൽ സേന രൂപവത്കരിച്ചത്. ഇത് അധിനിവേശവിരുദ്ധ പോരാട്ടത്തിൽ വഴിത്തിരിവായി.

ഐക്യരാഷ്ട്രം എന്ന ലക് ഷ്യത്തോടെ അൽജീരിയയിലെ അധിനിവേശവിരുദ്ധ പോരാളികളുമായി യോജിച്ച പ്രവർത്തനം കാഴ്ചവെച്ചെങ്കിലും സ്വാതന്ത്ര്യാനന്തരം ഇരുരാജ്യങ്ങളിലും മേൽക്കൈ നേടിയവർ പ്രാദേശികദേശീയതയിൽ ഊന്നിയത് ലക്‌ഷ്യം അസാധ്യമാക്കി.

ജനാധിപത്യപോരാട്ടം

തിരുത്തുക

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് രാഷ്ട്രീയവൈവിധ്യം നിലനിൽക്കണമെന്നായിരുന്നു അബ്ദുൽ കരീമിൻറെ നിലപാട്. 1957ൽ അദ്ദേഹം സ്ഥാപിച്ച പോപുലർ മൂവ്മെൻറ് ആ ദിശയിലുള്ള പരീക്ഷണമായിരുന്നു. 1063ൽ മൊറോക്കൻ ചരിത്രത്തിലെ പ്രഥമ പാർലമെൻറിൽ സ്പീക്കർ പദവി അലങ്കരിച്ച ഖതീബ് ആഫ്രിക്കൻ കാര്യം, ആരോഗ്യ വകുപ്പുകളിൽ മന്ത്രിയായിരുന്നു. `65 ജൂൺ ഏഴ് വരെ സ്പീക്കർ പദവിയിൽ തുടർന്നു. എന്നാൽ 1965ൽ മൊറോക്കോയിൽ പാർലമെൻറ് പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തൻറെ പിന്തുണയുള്ള സർക്കാരിൻറെ ഈ സ്വേച്ഛാധിപത്യ നടപടിക്കെതിരെ സമരം പ്രഖ്യാപിച്ച അദ്ദേഹം പോപുലർ ഡെമോക്രാറ്റിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെൻറിന് രൂപംനൽകി. തുടർന്ന് പ്രഹസനമെന്നോണം നടന്ന നിരവധി തെരഞ്ഞെടുപ്പുകൾ പാർട്ടി ബഹിഷ്കരിച്ചു.

ഇസ്ലാമികലോകത്തിൻറെ നീറുന്ന പ്രശ്നങ്ങളിലേക്ക് കണ്ണോടിച്ച ഡോ.ഖതീബ് ഫലസ്തീൻ,അഫ്ഗാൻ,ബോസ്നിയ തുടങ്ങിയ നാടുകളിലെ അധിനിവേശവിരുദ്ധസമരങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിച്ചു.

  • അമ്പതുകളിലും മറ്റും ഈജിപ്തിലെ ബ്രദർഹുഡ് നേതാക്കളുമായി ബന്ധം പുലർത്തിയ അദ്ദേഹം 1973ൽ പാർട്ടിയുടെ പേര് അന്നഹ്ദ എന്ന് പുനർനാമകരണം ചെയ്യാൻ ശ്രമിച്ചെങ്കിലും എതിരാളികളുടെ കുതന്ത്രങ്ങൾ മൂലം സാധിച്ചില്ല. തൊണ്ണൂറുകളുടെ ആരംഭത്തിൽ പോപുലർ ഡെമോക്രാറ്റിക് കോൺസ്റ്റിറ്റ്യൂഷനൽ മൂവ്മെൻറ്, പ്രവർത്തനാനുമതി ലഭിക്കാതെ ഉഴറിയ ഇസ്ലാമിക കക്ഷികളായ ഇസ്ലാമിക് ഫ്യൂച്ചർ ലീഗ്, അൽഇസ് ലാഹ് മൂവ്മെൻറ് എന്നിവയെകൂടി ചേർത്ത് പാർട്ടി വിപുലീകരിച്ചു. ഇതോടെ ശക്തി പ്രാപിച്ച പാർട്ടി 1997ലെ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടും ജസ്റ്റിസ് ആൻറ് ഡവലപ്മെൻറ് പാർട്ടി എന്ന പേര് സ്വീകരിച്ച ശേഷം 2002ൽ നാല്പത്തിരണ്ടും സീറ്റ് നേടി.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_കരീം_ഖതീബ്&oldid=1770243" എന്ന താളിൽനിന്ന് ശേഖരിച്ചത്