അബ്ദുറഹ്മാനെ സിസാക്കോ
മൗറിത്താനിയൻ വംശജനായ മാലിയൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് അബ്ദുറഹ്മാനെ സിസാക്കോ (ജനനം 13 ഒക്ടോബർ 1961). അദ്ദേഹത്തിന്റെ ചിത്രം വെയ്റ്റിംഗ് ഫോർ ഹാപ്പിനസ് (ഹെരെമാകോനോ) 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡിന് കീഴിൽ പ്രദർശിപ്പിക്കുകയും [1] ഫിപ്രസി സമ്മാനം നേടുകയും ചെയ്തു. 2007ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ബമാകോ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഗോളവൽക്കരണം, പ്രവാസം, ആളുകളുടെ സ്ഥാനചലനം എന്നിവ സിസാക്കോയുടെ പ്രമേയങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ 2014-ലെ സിനിമ ടിംബക്റ്റു 2014-ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പാം ഡി ഓറിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.[2] കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]
Abderrahmane Sissako | |
---|---|
ജനനം | |
ദേശീയത | Mauritanian |
തൊഴിൽ | Film director, screenwriter, producer |
ജീവചരിത്രം
തിരുത്തുകഅദ്ദേഹത്തിന്റെ ജനനത്തിനു തൊട്ടുപിന്നാലെ, സിസാക്കോയുടെ കുടുംബം പിതാവിന്റെ രാജ്യമായ മാലിയിലേക്ക് കുടിയേറി. അവിടെ അദ്ദേഹം പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം പൂർത്തിയാക്കി. 1980-ൽ സിസാക്കോ തന്റെ മാതൃരാജ്യമായ മൗറിറ്റാനിയയിലേക്ക് ഹ്രസ്വകാലത്തേയ്ക്ക് മടങ്ങി. തുടർന്ന് മോസ്കോയിലേക്ക് പോയി. അവിടെ വിജിഐകെയിൽ (ഫെഡറൽ സ്റ്റേറ്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) 1983 മുതൽ 1989 വരെ സിനിമ പഠിച്ചു. 1990-കളുടെ തുടക്കത്തിൽ സിസാക്കോ ഫ്രാൻസിൽ സ്ഥിരതാമസമാക്കി.
ഒരു സംവിധായകനെന്ന നിലയിലുള്ള പ്രവർത്തനത്തിനുപുറമെ മുൻ രാഷ്ട്രത്തലവൻ മുഹമ്മദ് ഔൾഡ് അബ്ദുൽ അസീസിന്റെ സാംസ്കാരിക ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4]
എത്യോപ്യൻ ചലച്ചിത്ര സംവിധായക മാജി-ദാ അബ്ദിയെയാണ് സിസാക്കോ വിവാഹം ചെയ്തത്.[5]
അവലംബം
തിരുത്തുക- ↑ "Festival de Cannes: Waiting for Happiness". festival-cannes.com. Archived from the original on 2012-10-09. Retrieved 2009-10-30.
- ↑ "2014 Official Selection". Cannes. Retrieved 18 April 2014.
- ↑ "Oscars 2015". Oscars 2015: what will win best foreign language film?. Retrieved 4 February 2015.
- ↑ Abderrahmane Sissako, une imposture mauritanienne Archived 2015-03-10 at the Wayback Machine., Mondafrique, 20 February 2015.
- ↑ "African Film Festival Fosters Home-Grown Development Cinema". Voice of America News. 14 April 2010. Retrieved 9 October 2020.