അബ്ഗാർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മെസൊപ്പൊട്ടേമിയയിൽ എഡേസ ആസ്ഥാനമാക്കി ബി.സി. 136 മുതൽ എ.ഡി. 217 വരെ ഭരിച്ചിരുന്ന 29-ഓളം രാജാക്കന്മാരുടെ സ്ഥാനപ്പേരാണ് അബ്ഗാർ. ഇവരിൽ ഒരു രാജാവായ അബ്ഗാർ V ഉക്കമ (ബി.സി. 4-എ.ഡി. 50) കുഷ്ഠരോഗിയായിരുന്നുവെന്നും ഇദ്ദേഹം തന്നെ രക്ഷിക്കണമെന്നപേക്ഷിച്ച് യേശുക്രിസ്തുവിനു കത്തെഴുതിയെന്നും പറയപ്പെടുന്നു. ഈ കത്തും യേശുക്രിസ്തുവിന്റെ മറുപടിയും സിസേറിയയിലെ ചരിത്രകാരനും ദാർശനികനുമായ യൂസിബിയസ് (264-340) തന്റെ കൃതിയായ എക്ളീസിയാസ്റ്റിക്കൽ ഹിസ്റ്ററിയിൽ ഉദ്ധരിച്ചിട്ടുണ്ട്. കത്തനുസരിച്ച് ക്രിസ്തു ഒരു ശിഷ്യനെ എഡേസയിലേക്ക് അയച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഐതിഹ്യമുണ്ട്.