ഐക്കൺ

(Icon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രതീകാത്മക ശൈലിയിലുള്ള ചിത്രങ്ങളും ശില്പങ്ങളുമാണ് ഐക്കൺ എന്നറിയപ്പെടുന്നത്. പ്രതേകിച്ചും വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും ജിവിതസംഭവങ്ങളെ പ്രകാശിപ്പിക്കുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. റഷ്യയിലെ അർമീനിയൻ, ബൈസാന്ത്യൻ, ഓർതഡൊക്സ് പള്ളികളിൽ കണ്ടുവരാറുള്ള വിശുദ്ധന്മാരുടെ പ്രതിമകളെയും മൊസേയ്ക് രൂപങ്ങളെയും ദാരുശില്പങ്ങളെയും ചുവർചിത്രങ്ങളെയും മൊത്തത്തിൽ ഐക്കണുകൾ എന്നു വിളിച്ചു വരുന്നു. അർമീനിയൻ ദേവലയങ്ങളിൽ ഇവയ്ക്ക് വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ദേവാലയ ആചാരങ്ങളുടെയും വിശുദ്ധന്മാരുടെ സൂക്തങ്ങളുടെയും ചിത്രമാണ് ഐക്കണുകളുടെ ലക്ഷ്യം.[1]

ത്രിത്വത്തിന്റെ റഷ്യൻ ഐക്കൺ
മേരീമതാവിന്റെ പതിനേഴാം നൂറ്റാണ്ടിലെ റഷ്യൻ ഐക്കൺ

കിഴക്കൻ രാജ്യങ്ങളിലുള്ള പള്ളികളിലും ധർമിഷ്ഠന്മാരുടെ ഗൃഹങ്ങളിലും കണ്ടുവരാറുള്ള ഐക്കണുകളിൽ വിശുദ്ധ വ്യക്തികളുടെയും മതാനുയായികളുടെയും ചിത്രങ്ങളും ശില്പങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാധാരണ ദേവലയങ്ങളിൽ ദൈവസന്നിധ്യം സൂചിപ്പിക്കുന്ന അതിവിശുദ്ധസ്ഥലത്തിനും ജനങ്ങൾ നിൽക്കുന്ന ഭാഗത്തിനുമിടയ്ക്കാണ് ഐക്കണുകൾ സ്ഥാപിക്കാറുള്ളത്.[2]

ബൈസാന്റിയൻ ചിത്രങ്ങളിൽ നിന്നാണ് ഐക്കണുകൾ വളർച്ച പ്രാപിച്ചത്. ഐക്കണുകളുടെ ചില ഭാഗങ്ങളിൽ സ്വർണത്തിലും വെള്ളിയിലും ഉള്ള തകിടുകൾ പതിച്ചിരിക്കും.

ആധുനിക ഐക്കണുകൾക്ക് ആറും ഏഴും നൂറ്റാണ്ടിലെ ഐക്കണുകളെക്കാൾ തരതമ്യേന കൂടുതൽ സ്പഷ്ടത കാണുന്നു. റഷ്യൻ ഐക്കണുകൾ മനോഹാരിതയ്ക്ക് ലോക പ്രശസ്തി ആർജിച്ചിട്ടുണ്ട്.

  1. http://iconography-guide.com/ Archived 2020-08-01 at the Wayback Machine. Iconography in general
  2. http://en.wikipedia.org/wiki/Icon#cite_ref-8 Icon

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐക്കൺ&oldid=3911927" എന്ന താളിൽനിന്ന് ശേഖരിച്ചത്