അബീജാ
വിക്കിപീഡിയ വിവക്ഷ താൾ
പഴയനിയമത്തിലെ പല കഥാപാത്രങ്ങളും അബീജാ എന്ന പേരിൽ അറിയപ്പെടുന്നു. സ്ത്രീകളും പുരുഷൻമാരും ഇതിൽ ഉൾപ്പെടും. അവരിൽ പ്രധാനികളായവർ ആരെന്നു താഴെ കൊടുത്തിരിക്കുന്നു.
- യഹൂദരാജ്യത്തിലെ രണ്ടാമത്തെ രാജാവ്. രെഹബൊവാമിന്റെ പുത്രനും പിൻഗാമിയും. (II ദിനവൃത്താന്തം 12: 16; 13:1). ഇദ്ദേഹം മൂന്നുവർഷം രാജ്യം ഭരിച്ചു (ബി.സി. 913-911).
- ശമുവേലിന്റെ രണ്ടാമത്തെ പുത്രൻ (I ശമുവേൽ 8:2); (I ദിനവൃത്താന്തം 6:28).
- ഇസ്രായേൽ രാജാവായിരുന്ന യരോബയാം ഒന്നാമന്റെ പുത്രൻ. ഇദ്ദേഹം അകാലചരമം പ്രാപിച്ചു (I രാജാക്കന്മാർ 14:1).
- സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഉൾപ്പെടെ യഹോവയുടെ ആലയത്തിലേക്ക് ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനിരയിൽ എട്ടാമതു ചീട്ടുകിട്ടിയ ആൾ (I ദിനവൃത്താന്തം 24:10).
- പെരസിന്റെ മൂത്തപുത്രനായ ഹെസ്റോണിന്റെ ഭാര്യ.
- ഹെസക്കിയായുടെ മാതാവ്. ഇവർ അബി എന്ന പേരിലും അറിയപ്പെടുന്നു.
പുറംകണ്ണികൾ
തിരുത്തുക- http://www.christiananswers.net/dictionary/abijah.html
- http://www.jewishencyclopedia.com/articles/300-abijah
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബീജ (അബീയാവ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |