അപ്പോഫൊറോമീറ്റർ
ഭൗതികശാസ്ത്രത്തിലെ ഉത്പതന തത്ത്വം (sublimation) ഉപയോഗിച്ച് ധാതുക്കളെ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് അപ്പോഫെറോമീറ്റർ (Apophorometer). ഈ ഉപകരണത്തിൽ പരിശോധിക്കേണ്ട പദാർത്ഥം ഒരു പ്ലാറ്റിനം തകിടിൽ വിരിക്കുകയും രണ്ടു വാച്ചു ഗ്ളാസ് പ്ളേറ്റുകൾക്കിടയിൽവച്ച് വൈദ്യുതികൊണ്ടു തപിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉപകരണമാകെ നിർവാതമേഖലയിലോ (vaccum) നിഷ്ക്രിയ വാതകത്തിലോ (inert gas) സൂക്ഷിക്കാവുന്നതാണ്. സാധാരണ ഊത്തുകുഴലുകളിൽ (blow pipe) ഉപയോഗിക്കുന്ന നാളങ്ങളുടെ ഫലമായി ഉണ്ടായേക്കാവുന്ന ഓക്സീകരണവും (oxidation) നിരോക്സീകരണവും ഇതു മൂലം തടയുവാൻ സാധിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പോഫൊറോമീറ്റർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |