അപ്പേമിയ

വിക്കിപീഡിയ വിവക്ഷ താൾ

പ്രാചീനകാലത്ത് പശ്ചിമേഷ്യയിൽ പ്രസിദ്ധി ആർജിച്ചിരുന്ന ചില നഗരങ്ങളെ അപ്പേമിയ എന്നാണ് അറിയപ്പെട്ടിരുന്നത്. അവയിൽ

  • അപ്പേമിയ അഡ്ഒറോൻടം
  • അപ്പേമിയ സ്യൂഗ്മ
  • അപ്പേമിയ സിബോട്ടസ്
  • അപ്പേമിയമിർലിയ

എന്നിവ പ്രാധാന്യം അർഹിക്കുന്നു.

അപ്പേമിയ അഡ് ഒറോൻടം തിരുത്തുക

പശ്ചിമസിറിയയിലായിരുന്ന അപ്പേമിയ അഡ് ഒറോൻടം നഗരം സ്ഥാപിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു (ബി.സി. 358-281). പേർഷ്യൻ ചക്രവർത്തിയായിരുന്ന ഖുസ്രോ II-ആമന്റെ ആക്രമണവും, 1152-ലെ ഭൂകമ്പവും ഈ നഗരത്തിന്റെ ക്ഷയഹേതുക്കളായി. കുരിശുയുദ്ധകാലങ്ങളിൽ ഈ നഗരം ഫാമിയ എന്നാണറിയപ്പെട്ടിരുന്നത്.

അപ്പെമിയ സ്യൂഗ്മ തിരുത്തുക

അപ്പേമിയ സ്യൂഗ്മ എന്ന തുർക്കിയുടെ തെ.കി. ഭാഗത്തു സ്ഥിതിചെയ്തിരുന്ന നഗരം പുതുക്കി പണികഴിപ്പിച്ചത് സെല്യൂക്കസ് നിക്കേറ്ററായിരുന്നു.

അപ്പേമിയ സിബോട്ടസ് തിരുത്തുക

അപ്പേമിയ സിബോട്ടസ് എന്ന പ്രാചീന നഗരി സ്ഥിതിചെയ്തിരുന്ന സ്ഥലം, ആധുനിക തുർക്കിയുടെ ദക്ഷിണപ്രദേശത്തായിരുന്നു. അന്റിയോക്കസ് I (ബി.സി. 324-261) സോട്ടറാണ് ഈ നഗരം സ്ഥാപിച്ചത്. അന്നത്തെ ഒരു മുഖ്യവാണിജ്യകേന്ദ്രമായിരുന്ന ഈ നഗരത്തിന് സമീപമുള്ള കുന്നിൻമുകളിലാണ് നോഹയുടെ പെട്ടകം ചെന്നടിഞ്ഞതെന്ന് ഒരൈതിഹ്യമുണ്ട്. പല സാമ്രാജ്യങ്ങളുടെയും ആധിപത്യത്തിൻകീഴിലായിരുന്ന ഈ നഗരം എ.ഡി. രണ്ടാം നൂറ്റാണ്ടിൽ റോമാക്കാർ കൈവശപ്പെടുത്തി. അന്ന് ഇവിടം ഇറ്റലിക്കാരുടെയും യഹൂദന്മാരുടെയും വാണിജ്യകേന്ദ്രമായിരുന്നു. മൂന്നാം നൂറ്റാണ്ടിനുശേഷം ഈ നഗരത്തിന്റെ പ്രാധാന്യം അസ്തമിച്ചു. എ.ഡി. 1070-ൽ തുർക്കികൾ ഈ പ്രദേശം കീഴടക്കി. പിന്നീട് ഭൂകമ്പം മൂലം നഗരം പാടെ നശിക്കുകയും ചെയ്തു.

അപ്പേമിയ മിർലിയ തിരുത്തുക

അപ്പേമിയ മിർലിയ നഗരി തുർക്കിയിലെ മാർമെറ കടൽത്തീരത്താണ് സ്ഥിതിചെയ്തിരുന്നത്.

ബാബിലോണിയയിലും അപ്പേമിയ എന്ന പേരിൽ ഒരു നഗരം പണ്ടു നിലവിലിരുന്നു. അപ്പേമിയ റാഗിയാന എന്ന പേരിൽ ഇറാനിലും ഒരു നഗരമുണ്ടായിരുന്നു.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പേമിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പേമിയ&oldid=1789446" എന്ന താളിൽനിന്ന് ശേഖരിച്ചത്