അപ്പെൻഡിസെക്ടമി
രോഗബാധിതമായ അപ്പെൻഡിക്സ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് അപ്പെൻഡിസെക്ടമി. Appendectomy , appendisectomy , appendicectomy എന്നിങ്ങനേയും പേരുകൾ പറയാറുണ്ട്. പലപ്പോഴും അടിയന്തര ശസ്ത്രക്രിയ ആയിട്ടാണ് ഇത് ചെയ്യപ്പെടാറുള്ളത്.(emergency procedure).[1]
അപ്പെൻഡിസെക്ടമി | |
---|---|
Other names | Appendisectomy, appendicectomy |
Specialty | General surgery |
Uses | Appendicitis |
Complications | Infection, bleeding |
Approach | Laparoscopic, open |
വയറു തുറന്നോ (open surgery) താക്കോൽദ്വാര ശസ്ത്രക്രിയ ആയോ (laproscopic)ഇത് ചെയ്യപ്പെടുന്നു.. പൊക്കിൾ ഭാഗത്ത് കാണപ്പെടാവുന്ന ഓപ്പറേഷൻ കല (surgical scar) ലാപ്പറൊസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാം. ആശുപത്രിവാസം കുറവായിരിക്കുമെന്ന് മെച്ചവും ലാപറൊസ്കോപ്പിക് ശസ്ത്രക്രിയക്ക് ഉ ണ്ട്. എന്നാൽ പണചെലവ് ഗണ്യമായി കൂടുന്നു എന്നത് ഒരു പോരായ്മയാണ്.
ശസ്ത്രക്രിയ
തിരുത്തുകവയറുതുറന്നുള്ള ശസ്ത്രക്രിയയുടെ പ്രധാന ഘട്ടങ്ങൾ ഇവയാണ്:
- അണുബാധ ലക്ഷ്ണങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ആന്റി ബയോട്ടിക്കുകൾ സർജറിക്ക് ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് മുതൽക്കോ സർജറിക്ക് തൊട്ട്മുൻപ് ഒറ്റ വലിയ ഡോസായോ കൊടുക്കാറുണ്ട്.
- ജനറൽ അൻസ്തെഷ്യയിലൂടെപേശികൾ പൂർണമായും തളർത്തപ്പെടുന്നു.
- പൊക്കിളിനും നാഭിക്കുമിടയിലായിട്ടാണ് അപ്പെൻഡിസെക്ടമിക്ക് കീറുന്നത്. പേശിഭിത്തികളും പല തലങ്ങളും ഭേദിച്ച് പെരി ടോണിയത്തിൽ കടന്നാൽ അപ്പെൻഡിക്സ് ദൃശ്യമാവുന്നു.നൂലുപയോഗിച്ച് കെട്ടി മാറ്റിയാൽ അത് മുറിക്കെപ്പെടും.
- വയറിന്റെ ഭിത്തികൾ ഒരോതലങ്ങളായി പൂർവ്വ സ്ഥിതിയിലേക്ക് തുന്നിചേർക്കുന്നു .
- തൊലിപുറത്ത് സ്റ്റിച്ചിട്ട ശേഷം മുറിവ് വെച്ച്കെട്ടുന്നു.
ചരിത്രം
തിരുത്തുക1735ൽ ലണ്ടനിലാണ് ആദ്യമായി ഒരു അപ്പെൻഡിക്സ് വിജയകരമായി നീക്കം ചെയ്യുന്നത്.പതിനൊന്ന് വയസ്സ് പ്രായമുള്ള ഹാൻ വിൽ ആൻഡേഴ്ൺ എന്ന ബാലനിൽ കോഡിയസ് അമിയാൻഡ്(Claudius Amyand) എന്ന ഫ്രഞ്ച് സർജൻ ചെയ്തതാണ് ആദ്യ അപ്പെൻഡെസ്ക്ടമി.[2]
Evan O'Neill Kane 1921ൽ സ്വന്തം അപ്പെൻഡിക്സ് നീക്കം ചെയ്യുകയുണ്ടായി.എന്നാൽ സർജറി പൂർത്തിയാക്കിയത് സഹപ്രവർത്തകരാണ്. അന്റാർട്ടിക്കയിൽ ഗേവഷണങ്ങളിൽ ഏർപ്പെട്ടിരുന്ന Leonid Rogzov എന്ന ഡോക്ടറും സ്വന്തം അപ്പെൻഡിക്സ് നീക്കം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.[3][4]
September 13, 1980 Kurt Semm ആണ് ആദ്യത്തെ ലാപറൊസ്കോപ്പിക്ക് അപ്പെൻഡിസെക്ടമി നിർവ്വഹിച്ചത്.[5][6]
അവലംബം
തിരുത്തുക