അപ്പീലധികാരി
അപ്പീൽ കേൾക്കുന്ന വ്യക്തി/കോടതിയെ അപ്പീലധികാരി എന്നു പറയുന്നു. മറ്റു കോടതികൾക്കുള്ള എല്ലാ അധികാരങ്ങളും അപ്പീൽ കോടതിയിലും നിക്ഷിപ്തമാണ്. കീഴ്ക്കോടതിയുടെ ഉത്തരവുകൾ ശരിവയ്ക്കുന്നതിനോ, അസ്ഥിരപ്പെടുത്തുന്നതിനോ, ഭേദഗതി ചെയ്യുന്നതിനോ അപ്പീലധികാരികൾക്ക് അർഹതയുണ്ട്. അപ്പീൽ ഹർജിയിൽ ഇല്ലാത്ത ഒരു വിഷയത്തെക്കുറിച്ചു വാദം കേൾക്കുന്നതിനും ഒരു കക്ഷിക്ക് അപ്പീൽ ഹർജി ബോധിപ്പിക്കുന്നതിന് താമസം നേരിട്ടാൽ പ്രസ്തുത താമസം മാപ്പുചെയ്തുകൊടുക്കുന്നതിനും അപ്പീലിനാസ്പദമായ ഉത്തരവോ, വിധിയോ നിർത്തിവയ്ക്കുന്നതിനും, അപ്പീൽ ഉത്തരവിന്മേൽ പ്രത്യക്ഷത്തിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ അത് തിരുത്തുന്നതിനും അപ്പീലധികാരിക്ക് അവകാശമുണ്ട്.
ഇന്ത്യയിലെ ക്രിമിനൽ-സിവിൽ നടപടിക്രമങ്ങളിൽ ഓരോതരം കേസുകളുടെയും അപ്പീലധികാരികൾ ആരൊക്കെയാണെന്ന് വിശദമായി വിവരിച്ചിട്ടുണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ 7-ആം ഭാഗം 31-ആം അധ്യായത്തിലെ 404 മുതൽ 431 വരെയുള്ള വകുപ്പുകൾ ക്രിമിനൽ അപ്പീലുകളെക്കുറിച്ച് പ്രതിപാദിക്കുന്നു. സിവിൽ അപ്പീലുകളെക്കുറിച്ച് വിവരിക്കുന്നത് സിവിൽനടപടിക്രമം 7-ആം ഭാഗത്തിലെ 96 മുതൽ 112 വരെയുള്ള വകുപ്പുകളിലാണ്. അതിൽതന്നെയുള്ള പട്ടികകളിൽ 41 മുതൽ 45 വരെയുള്ള ഉത്തരവുകളിൽ ഓരോ അപ്പീൽകോടതിയെയും അതതിന്റെ അധികാരപരിധികളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇതിന് മൊത്തം 59 വകുപ്പുകളാണ് നീക്കിവച്ചിരിക്കുന്നത്.
പുറംകണ്ണികൾ
തിരുത്തുക- http://www.appcb.ap.nic.in/legal-cell/appcb-appellate.htm Archived 2011-12-07 at the Wayback Machine.
- http://envfor.nic.in/legis/air/air6.html
- http://herc.gov.in/documents/html/aa.html
- http://envfor.nic.in/legis/others/envapp97.html Archived 2013-05-01 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പീലധികാരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |