അപ്പാച്ചി ട്രൌട്ട്
സാൽമണുകളുടെ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് അപ്പാച്ചി ട്രൌട്ട് (Apache trout). ശാസ്ത്രീയ നാമം Oncorhynchus apache .
Apache trout | |
---|---|
പ്രമാണം:Oncorhynchus apache (renovatis).jpg | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. gilae
|
Binomial name | |
Oncorhynchus apache (R. R. Miller, 1972)
|
വിവരണം
തിരുത്തുകആറു മുതൽ 24 ഇഞ്ച് വരെ നീളം ഉണ്ടാകാറുള്ള ഇവയ്ക്ക് ഏകദേശം 2.7 കിലോഗ്രാം ഭാരം ഉണ്ടാകുന്നു. മഞ്ഞ കലർന്ന സ്വർണ്ണ നിറമാണ് ഇവയ്ക്ക്. [1]
ആവാസം
തിരുത്തുകഅരിസോണ സംസ്ഥാനത്തിന്റെ സംസ്ഥാന മത്സ്യമാണ് ഇത്. അവിടത്തെ രണ്ട് തദ്ദേശീയ മത്സ്യങ്ങളിൽ ഒന്നാണ് അപ്പാച്ചി ട്രൌട്ട് . അവിടെയുള്ള വൈറ്റ് മൗന്റൈൻ പ്രദേശത്ത് നിന്നും കോണിഫറസ് കാടു കളിലേക്ക് ഒഴുക്കുന്ന തെളിഞ്ഞ അരുവികളിൽ ഇവ കാണപ്പെടുന്നു.
സംരക്ഷണം
തിരുത്തുകഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്ന് നിയമം അനുസരിച്ച് യു.എസ്.എ യിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.1973 ൽ പാസാക്കിയ സംരക്ഷണ നിയമം അനുസരിച്ച് ആദ്യമായി സംരക്ഷിക്കപ്പെട്ട മത്സ്യമാണിത്.
അവലംബം
തിരുത്തുക- ↑ Rinne, J.N. 1990. Status, distribution, biology, and conservation of two rare southwestern (U.S.A.) salmonids, the Apache trout, Oncorhynchus apache Miller, and the Gila trout, O. gilae Miller. Journal of Fish Biology 37(1990):189-191.