അപ്പലാച്ചിക്കോള നദി
അപ്പലാച്ചിക്കോള നദി /æpəlætʃɪˈkoʊlə/ അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തുകൂടി ഒഴുകുന്നതും ഏകദേശം 112 മൈൽ (180 കിലോമീറ്റർ) ദൈർഘ്യമുള്ളതുമായ ഒരു നദിയാണ്. ACF റിവർ ബേസിൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ നദിയുടെ ബൃഹത്തായ നീർത്തടം ഗൾഫ് ഓഫ് മെക്സിക്കോയിലേയ്ക്ക് ഒഴുകുന്നതിനിടെ ഏകദേശം 19,500 ചതുരശ്ര മൈൽ (50,505 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് നീരണിയിക്കുന്നു. വടക്കുകിഴക്കൻ ജോർജിയയിലുള്ള ഈ നദിയുടെ ഏറ്റവും ദൂരെയുള്ള മുഖ്യപ്രവാഹത്തിന്റെ അന്തരം ഏകദേശം 500 മൈലാണ് (800 കിലോമീറ്റർ). നദീതീരത്ത് താമസിച്ചിരുന്ന അപ്പാച്ചിക്കോള അമേരിക്കൻ ഇന്ത്യൻ ഗോത്രത്തിൽ നിന്നാണ് നദിയുടെ പേരിന്റെ ഉത്ഭവം.[1]
അപ്പലാച്ചിക്കോള നദി | |
---|---|
Country | United States |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of Chattahoochee River and Flint River at Chattahoochee, Florida 77 അടി (23 മീ) |
നദീമുഖം | Gulf of Mexico at Apalachicola, Florida |
നീളം | 167 മൈൽ (269 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 19,500 ച മൈ (50,505 കി.m2) |
വിവരണം
തിരുത്തുകഫ്ലിന്റ്, ചാട്ടാഹൂച്ചീ നദികളുടെ സംഗമസ്ഥാനത്ത്, പനാമാ സിറ്റിയ്ക്ക് ഏകദേശം 60 മൈൽ (97 കിലോമീറ്റർ) വടക്കുകിഴക്കായി ഫ്ലോറിഡയിലെ ചാറ്റഹൂച്ചീ നഗരത്തിനു സമീപത്തായി ഫ്ലോറിഡ, ജോർജിയ സംസ്ഥാനങ്ങളുടെ അതിർത്തികൾക്കിടയിൽനിന്നാണ് ഈ നദി രൂപം പ്രാപിക്കുന്നത്. ജിം വുഡ്രഫ് ഡാമിനാൽ രൂപംകൊണ്ട ലേക്ക് സെമിനോൾ റിസർവോയറിൽ ഈ നദികളുടെ യഥാർത്ഥ സംഗമം ആഴ്ന്നുകിടക്കുന്നു. ബ്രിസ്റ്റോൾ കടന്ന് ഫ്ലോറിഡ പാൻഹാൻഡിലിലെ വനത്തിലൂടെ തെക്കോട്ടാണ് ഈ നദി പ്രധാനമായി ഒഴുകുന്നത്. വടക്കൻ ഗൾഫ് കൗണ്ടിയിൽവച്ച് ഇതു പടിഞ്ഞാറ് നിന്ന് ചിപോലാ നദിയെ ഉൾക്കൊള്ളുന്നു. അപ്പാച്ചിക്കോളയിൽവച്ച് ഇത് ഗൾഫ് ഓഫ് മെക്സിക്കോയിലെ ഒരു ഇടക്കടലായ അപ്പാച്ചിക്കോള ഉൾക്കടലിലേയ്ക്കു കടക്കുന്നു. നദിയുടെ 30 മൈൽ (48 കിലോമീറ്റർ) നിമ്ന്ന ഭാഗത്തെ വലയം ചെയ്ത് തീരത്തൊഴികെ വിശാലമായ ചതുപ്പുകളും ഈർപ്പനിലങ്ങളുമുണ്ട്.
നദിയുടെ നീർത്തടത്തിൽ ദേശീയ പ്രാധാന്യമുള്ള വനമേഖലകൾക്കൊപ്പം ഗ്രേറ്റ് സ്മോക്കി പർവതനിരകളുടെ എതിരായി മിസിസിപ്പി നദിയുടെ കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന ഏതാനും ജൈവ വൈവിദ്ധ്യവും ഉൾപ്പെടുന്നു.[2][3]
ക്രോസിംഗുകളുടെ പട്ടിക
തിരുത്തുകCrossing | Carries | Location | Coordinates | |
---|---|---|---|---|
Jim Woodruff Dam | Chattahoochee | |||
Victory Bridge | U.S. 90 | Chattahoochee | ||
Rail bridge | CSX Transportation | Chattahoochee | ||
Dewey M. Johnson Bridge | Interstate Highway 10 | Marianna to Quincy | ||
Trammell Bridge | SR 20 | Bristol | ||
Rail bridge | Apalachicola Northern Railway | Apalachicola | ||
John Gorrie Memorial Bridge | U.S. 98 | Apalachicola |
അവലംബം
തിരുത്തുക- ↑ Krakow, Kenneth K. (1975). Georgia Place-Names: Their History and Origins (PDF). Macon, GA: Winship Press. p. 6. ISBN 0-915430-00-2.
- ↑ White, P.S., S.P. Wilds, and G.A. Thunhorst. 1998. Southeast. Pp. 255–314, In M.J. Mac, P.A. Opler, C.E. Puckett Haecker, and P.D. Doran (Eds.). Status and Trends of the Nation's Biological Resources. 2 vols. US Department of the Interior, US Geological Survey, Reston, VA.
- ↑ Keddy, Paul A. (1 July 2009). "Thinking Big: A Conservation Vision for the Southeastern Coastal Plain of North America". Southeastern Naturalist. 8 (2): 213–226. doi:10.1656/058.008.0202.