അപഹരണം

വിക്കിപീഡിയ വിവക്ഷ താൾ

ഒരു വ്യക്തിയെ ബലംപ്രയോഗിച്ചോ, ചതിപ്രയോഗത്താലോ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു ഗൂഢമായി മാറ്റുന്ന പ്രവൃത്തിയെ അപഹരണം എന്നു പറൗന്നു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം തടവുശിക്ഷയോ പിഴശിക്ഷയോ നൽകപ്പെടാവുന്ന ഒരു കുറ്റകൃത്യമാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യമാണ് ആൾമോഷണം (Kidnapping).[1] പ്രായപൂർത്തിയാകാത്തവരെയും സ്ഥിരചിത്തതയില്ലാത്തവരെയും അവരുടെ നിയമപരമായ രക്ഷാകർത്തൃത്വത്തിൽ നിന്ന് അനുമതികൂടാതെ അപഹരിച്ചുകൊണ്ടുപോകുന്നത് ഒരുതരം ആൾമോഷണമാണ്.

ബലപ്രയോഗം മൂലമോ, ചതിപ്രയോഗത്താലോ ആളുകളെ അപഹരിച്ചുകൊണ്ടുപോയി തടഞ്ഞുവയ്ക്കുകയോ ഒളിവിൽ പാർപ്പിക്കുന്നതിനുവേണ്ടി മറ്റു സ്ഥലങ്ങളിലേക്കു കടത്തിക്കൊണ്ടുപോകുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ആൾമോഷണം. സ്ത്രീ-പുരുഷന്മാരും കുട്ടികളും ഈ കുറ്റകൃത്യത്തിനിരയാകാറുണ്ട്. ആൾമോഷണത്തിന്റെ പിന്നിലുള്ള ലക്ഷ്യം അപഹൃതവ്യക്തിയെ അജ്ഞാതമായൊരു സ്ഥാനത്ത് തടങ്കലിലാക്കി, അയാളുടെമേൽ മറ്റു കുറ്റകൃത്യങ്ങൾ ചെയ്യുകയോ, അയാളെ മോചിപ്പിക്കുന്നതിനു പകരമായി അയാളുടെ ബന്ധുക്കളിൽ നിന്ന് വൻതുകകൾ ഈടാക്കുകയോ ആയിരിക്കാം. ഈ കുറ്റത്തിന് ഏഴുവർഷം വരെ തടവോ, പിഴയോ ശിക്ഷ ലഭിക്കാവുന്നതാണ് (ഇ.ശി.നി. 362, 366).[2]

ആൾമോഷണം ശിക്ഷാർഹമായ ഒരു കുറ്റകൃത്യമായിട്ടാണ് എല്ലാ പരിഷ്കൃതരാജ്യങ്ങളും കണക്കാക്കുന്നത്.

അവലംബം തിരുത്തുക

  1. http://karisable.com/crclasskidn.htm
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-12-13. Retrieved 2011-10-05.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപഹരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
 
Wiktionary
അപഹരണം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അപഹരണം&oldid=3623195" എന്ന താളിൽനിന്ന് ശേഖരിച്ചത്