ഭാരതീയ നാടകങ്ങളിൽ കഥാപാത്രങ്ങൾ രംഗസ്ഥരായിരിക്കുമ്പോൾ അവരിൽ രണ്ടുപേർ രഹസ്യമായി ചെയ്യുന്ന സംഭാഷണത്തെ അപവാര്യ. അപവാരിതമായി (മറ്റുള്ളവരിൽനിന്ന് മറച്ചുവച്ചുകൊണ്ട്) പറയുന്നത് അപവാര്യ. ഈ ഗൂഢഭാഷണപ്രയോഗം പാശ്ചാത്യനാടകങ്ങളിലും ഉണ്ട്. യാഥാതഥ്യപ്രതീതിക്ക് ഭംഗംവരുത്തുമെന്നുള്ളതിനാൽ നവീന നാടകകൃത്തുകൾ ഇത്തരം പ്രയോഗങ്ങളെ കഴിയുന്നത്ര ഒഴിവാക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപവാര്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Wiktionary
Wiktionary
അപവാര്യ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അപവാര്യ&oldid=1086334" എന്ന താളിൽനിന്ന് ശേഖരിച്ചത്