ഭൂമിയുടെ ഉപരിതലത്തിൽ ഉത്തല കമാനങ്ങളുടെ (convex arches) രൂപത്തിൽ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരത്തെ അപനതി അഥവാ മേൽമടക്ക് (anticline) എന്നു പറയുന്നു. ഈ ശിലാശേഖരത്തിൻ്റെ പരിച്ഛേദം കൂട്ടായോ അടരുകളായോ കാണപ്പെടുന്നു.

അപനതിയുടെ ഡയഗ്രാം
അപനതി
അപനതിയുടെ ഉദാഹരണം

പ്രത്യേകതൾ

തിരുത്തുക

ഒരു അപനതിയുടെ പാർശ്വങ്ങൾ അക്ഷത്തിന്റെ ഇരുവശത്തേക്കുമായി ചരിഞ്ഞിറങ്ങുന്നു. തിരശ്ചീനതലവുമായുള്ള ചരിവുകോണാണ് നതി (dip). ഇരുഭാഗത്തെയും നതികൾ തുല്യമാകുമ്പോൾ അതിനെ സമമിത അപനതി അഥവാ സമമിത മേൽമടക്ക് (symmetric anticline)[1] എന്നു പറയുന്നു; നതികൾ വ്യത്യസ്തങ്ങളാകുമ്പോൾ അപനതി അസമം (asymmetric)[2] ആകുന്നു. ചില അപനതികളുടെ അക്ഷതലം ലംബമായിരിക്കുന്നതിനു പകരം ഒരു വശത്തേക്കു ചരിഞ്ഞു കാണപ്പെടുന്നു (പ്രതിവലിതം-overturned).[3] ഇങ്ങനെയുള്ള അപനതികളുടെ ഒരു പാർശ്വം ഏതെങ്കിലും തരത്തിലുള്ള പരിവർത്തനത്തിനു വിധേയമായി മറ്റേ പാർശ്വം മാത്രം അവശേഷിക്കുമ്പോൾ അതിനെ ശയനവലനം (recumbent fold)[4] എന്നു പറയും.

ശിലാശേഖരങ്ങൾ അവതലകമാനങ്ങളുടെ (concave arches)[5] രൂപത്തിലും വലനം ചെയ്യപ്പെടാം. അത്തരം ഭൂരൂപങ്ങളാണ് അഭിനതികൾ അഥവാ കീഴ്മടക്കുകൾ (Synclines).[6] ഒരേ വലനത്തിൽ തന്നെ അപനതികളും അഭിനതികളും ഒന്നിടവിട്ടുള്ള ക്രമത്തിൽ അടുത്തടുത്തായി രൂപംകൊള്ളുന്നു. ഒരു അപനതി രണ്ട് അർദ്ധ അഭിനതികൾ ചേർന്നുണ്ടായതാണെന്നു കണക്കാക്കുന്നതിൽ തെറ്റില്ല; അതുപോലെ മറിച്ചും.

സാധാരണയായി ഇത്തരം ഭൂരൂപങ്ങൾ ദൃശ്യപ്രതലങ്ങളല്ല; അപരദനഫലമായി വല്ലയിടത്തും ഇവ ഉപരിതലത്തിലേക്കു പൊന്തിക്കണ്ടുകൂടായ്കയുമില്ല. അപനതികൾ പൊതുവേ വികൃതവും സങ്കീർണവുമായിരിക്കും. ആന്തരികശക്തികളുടെ സമ്മർദമനുസരിച്ച് രൂപഘടനയിൽ വ്യതിയാനമുണ്ടാകാം. ഘടനാപരമായി നോക്കുമ്പോൾ അപനതിയിലെ പ്രായംചെന്ന ശിലകൾ അക്ഷതലത്തോട് അടുത്തായിരിക്കും കാണപ്പെടുന്നത്.

ഇതുകൂടിക്കാണുക

തിരുത്തുക

അഭിനതി

  1. http://etc.usf.edu/clipart/62900/62941/62941_anticline_sy.htm
  2. http://www.britannica.com/EBchecked/topic/40231/asymmetrical-fold
  3. http://bio-geo-terms.blogspot.com/2007/02/overturned-and-recumbent.html
  4. http://www.britannica.com/EBchecked/topic/493952/recumbent-fold
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-02-11. Retrieved 2011-09-23.
  6. http://bio-geo-terms.blogspot.com/2006/06/syncline.html

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപനതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപനതി&oldid=3838234" എന്ന താളിൽനിന്ന് ശേഖരിച്ചത്