അനൻഗുല ദ്വീപ്
തെക്കുപടിഞ്ഞാറൻ അലാസ്കയിലെ അല്യൂഷ്യൻ ദ്വീപശൃംഖലയിലെ ഫോക്സ് ദ്വീപുകളിലുൾപ്പെട്ട ഒരു ചെറിയ ദ്വീപാണ് അനൻഗുല ദ്വീപ് ( (Russian: Анангула; അനാന്യൂലിയാക്ക് ദ്വീപ്;[1][2] എന്നും വിളിക്കപ്പെടുന്ന ഇത് പലപ്പോഴും കുറിറ്റ്യെൻ അനൈയൂല്യാക്ക്, അനൈയൂല്യാക്ക്, അനയൂല്യാഖ് അല്ലെങ്കിൽ അനംഗോയൂലിയാക്ക് എന്നും പരാമർശിക്കപ്പെടുന്നു). ഏകദേശം 1.4 മൈൽ (2.3 കിലോമീറ്റർ) നീളമുള്ള ദ്വീപിനെ ഉംനാക് ദ്വീപിൽ നിന്ന് 0.93 മൈൽ (1.50 കിലോമീറ്റർ) വീതിയുള്ള ഒരു ചാനൽ വേർതിരിക്കുന്നു. ഇവിടെ അഗ്നിപർവ്വത ചാരം അടങ്ങിയ തരിശായ തുന്ദ്ര ഭൂപ്രകൃതിയാണുള്ളത്.[3]
അവലംബം
തിരുത്തുക- ↑ "Anangula Island". Geographic Names Information System. United States Geological Survey. Retrieved January 12, 2009.
- ↑ "National Historic Landmarks in Alaska - Anangula Site, Ananiuliak Island, Aleutians". United States National Park Service. Retrieved 2009-01-12.
- ↑ West, Constance F. (1996). American Beginnings. University of Chicago Press. pp. 443–444, 446. ISBN 978-0-226-89399-0. Retrieved 2009-01-12.