അന്വേഷണാത്മക പ്രോജക്ട്

ഗണിത പ്രോജക്ട്

അന്വേഷണാത്മക പ്രോജക്ട് പുതിയ ഒരു കാര്യം കണ്ടെത്താനുള്ള ഉപാധിയാണ്. ഇതിനു പല ഘട്ടങ്ങൾ ഉണ്ട്. ഈ പുതിയ കാര്യം എന്തെന്ന് ആദ്യം നിർവ്വചിക്കണം. ഉദാഹരണത്തിന് "ഒരു പ്രത്യേക പ്രദേശത്തു എലികളുടെ എണ്ണം കൂടുന്നതിനു കാരണം കണ്ടുപിടിക്കുക". ഇതിനായി ഏതു പഠനോപാധിയാണ് ഉപയോഗിക്കുക എന്നു തീരുമാനിക്കണം. ഇതു ചോദ്യാവലി ചേർന്ന സർവ്വെ ആകാം, അല്ലെങ്കിൽ, നിരീക്ഷണം ആകാം. ചോദ്യാവലി യോജ്യമായ ചോദ്യങ്ങളുപയോഗിച്ചു തയ്യാറാക്കണം. സ്കൂളുകളിലെ അവേഷണാത്മക പ്രൊജക്റ്റുകൾക്കുള്ള ചോദ്യാവലി ഒരു സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ സഹായത്തോടെ കണ്ടെത്താം. ആയതിനു ശാസ്ത്ര ക്ലബ്ബു വിളിച്ചു ചേർത്ത് അംഗങ്ങൾ ഓരോരുത്തരും നിശ്ചിത എണ്ണം ഉചിതമായ ചോദ്യങ്ങൾ തയ്യാറാക്കാം. ഈ ചോദ്യങ്ങൾ ഓരോന്നും വിദഗ്ദ്ധരോ അദ്ധ്യാപകരോ പരിശോധിക്കാം. അങ്ങനെ ചോദ്യാവലിയിൽ ഉൾപ്പെടുത്തേണ്ട ആകെ ചോദ്യങ്ങൾ തിരഞ്ഞെടുക്കാം. ഈ ചോദ്യങ്ങളുടെ എണ്ണം 10 അല്ലെങ്കിൽ 20 എണ്ണം എന്ന രീതിയിൽ പരിമിതപ്പെടുത്തിയാൽ അവയുടെ ഉത്തരം ലഭിക്കുമ്പോൾ, അവ അപഗ്രഥിച്ച് നിഗമനത്തിലെത്താൻ പ്രയാസമുണ്ടാകില്ല. ഇങ്ങനെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എളുപ്പം കഴിയണം. കൂടുതലും അതെ/അല്ല എന്നീ ഉത്തരം ലഭിക്കുന്നവയാണ് നല്ലത്. വിവരണാത്മ ചോദ്യങ്ങൾ ഒഴിവാക്കി മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾ നൽകുന്നത് സൗകര്യപ്രദമായിരിക്കും. കിട്ടിയ വിവരങ്ങൾ അപഗ്രഥിക്കുകയും ചാർട്ട്, ചിത്രങ്ങൾ മുതലായ ഉപാധികൾ ഉപയോഗിക്കുകയും ചെയ്യാം.

പ്രൊജക്റ്റ് ചെയ്യുമ്പോൾ അതത് ദിവസം ചെയ്തകാര്യങ്ങൾ തീയതി വച്ച് ഡയറി ആയി എഴുതണം. പ്രൊജക്റ്റ് ഡയറി മൂല്യനിർണ്ണയനത്തിന് പ്രധാന ഉപാധിയാണ്.

പ്രോജക്ട് റിപ്പോർട്ട്

തിരുത്തുക

പ്രോജെക്ട് ചെയ്തു കഴിഞ്ഞാൽ പ്രോജക്ട് റിപ്പോർട്ട് എഴുതണം. ഇതിനു താഴെപ്പറയുന്ന ഭാഗങ്ങൾ കാണാം.

  • പ്രോജക്ടിന്റെ പേര്
  • ഉള്ളടക്കം
  • ആമുഖം
  • സംക്ഷേപം
  • ചെയ്ത സമയപരിധി
  • സ്ഥലം
  • ശേഖരിച്ച വിവരങ്ങൾ
  • അപഗ്രഥനം
  • നിഗമനം
  • നിർദ്ദേശങ്ങൾ
  • അവലംബം
  • നന്ദി

പ്രോജക്ടിന്റെ പേര്

തിരുത്തുക

പ്രൊജക്റ്റിനു വ്യക്തമായ പേരു നൽകണം. ഉദാഹരണത്തിനു കൊതുകിനെക്കുറിച്ചുള്ള പ്രൊജക്റ്റിനു "ഈ പ്രദേശത്ത് കൊതുകുകൾ കൂടനുണ്ടായ കാരണം - ഒരു പഠനം." എന്നു നൽകാം.

  • പഠനപ്രോജക്ടുകൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം
  • പഠനപ്രൊജക്റ്റുകൾ എന്ത്? എങ്ങനെ? - എച്ച് ആന്റ് സി ബുക്സ്