അന്റോണിയോ ഡി പോളോ ബെനിവിയേനി
അന്റോണിയോ ഡി പോളോ ബെനിവിയേനി (ജീവിതകാലം: 1443–1502), പോസ്റ്റ്‌മോർട്ടമെന്ന പ്രക്രിയക്ക് തുടക്കമിട്ട ഒരു ഫ്ലോറൻസ് സ്വദേശിയായ ഒരു വൈദ്യനായിരുന്നു. പല വൈദ്യശാസ്ത്ര ചരിത്രകാരന്മാരും അദ്ദേഹത്തെ പാത്തോളജിയുടെ സ്ഥാപകനായി കണക്കാക്കുന്നു.[1][2]
അന്റോണിയോ ഡി പോളോ ബെനിവിയേനി | |
---|---|
ജനനം | |
മരണം | 1502 |
ദേശീയത | ഇറ്റാലിയൻ |
അറിയപ്പെടുന്നത് | പോസ്റ്റ്മോർട്ടം, പതോളജി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | medicine |
ആദ്യകാലവും വിദ്യാഭ്യാസവും
തിരുത്തുക1443 നവംബർ 3 ന് ഇറ്റലിയിലെ ഫ്ലോറൻസിലാണ് ബെനിവിയാനി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ഫ്ലോറന്റൈൻ കുടുംബത്തിലെ കുലീനനും നോട്ടറിയും പൌരപ്രമുഖനും സമ്പന്നനുമായ അംഗമായിരുന്നു. ബെനിവിയാനിയുടെ പ്രാഥമിക വിദ്യാഭ്യാസം ബു ട്യൂട്ടർമാർ നൽകുകയും തുടർന്ന് പിസ, സിയീന സർവകലാശാലകളിൽ വൈദ്യശാസ്ത്രം പഠിക്കുകയും ചെയ്തു.[3]
വൈദ്യശാസ്ത്ര സംഭാവനകൾ
തിരുത്തുകമെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി 30 വർഷത്തിലേറെക്കാലം വൈദ്യശാസ്ത്രം അഭ്യസിച്ച ബെനിവിയേനി ഫ്ലോറൻസിലേക്ക് മടങ്ങി. രോഗലക്ഷണങ്ങൾ കണ്ടുപിടിക്കുന്നതിൽ ഒരു വിദഗ്ദ്ധനായി കണക്കാക്കപ്പെട്ട അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുള്ള കേസുകളിൽ ചികിത്സിക്കാനുള്ള കഴിവ് പ്രശംസിക്കപ്പെട്ടു.[4]
ഡി അബ്ഡിറ്റിസ് മോർബോറം കോസിസ് (ദ ഹിഡൻ കോസസ് ഓഫ് ഡിസീസ്) എന്ന പേരിൽ ബെനിവിയേനി പ്രസിദ്ധീകിരിച്ച ഒരു ഗവേഷണപ്രബന്ധം ഇത് ഇപ്പോൾ പാത്തോളജി ശാസ്ത്രത്തിലെ ആദ്യ കൃതികളിലൊന്നായി കണക്കാക്കപ്പെടുന്നു.[5] ഇക്കാലത്തെ പോസ്റ്റ്‌മോർട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സമാനമായ ചില കീഴ്‍വഴക്കങ്ങൾ വികസിപ്പിച്ചെടുത്ത അദ്ദേഹത്തെ "പാത്തോളജിക്കൽ അനാട്ടമിയുടെ പിതാവ്" എന്നും വിളിക്കുന്നു.[6]
അവലംബം
തിരുത്തുക- ↑ Hajdu SI (2010). "A note from history". Cancer (in ഇംഗ്ലീഷ്). 116 (10). United States: 2493–2498. doi:10.1002/cncr.25000. ISSN 1097-0142. PMID 20225228.
- ↑ Fye WB (1996). "Antonio di Paolo Benivieni". Clinical Cardiology (in ഇംഗ്ലീഷ്). 19 (8): 678–679. doi:10.1002/clc.4960190820. ISSN 1932-8737. PMID 8864346.
- ↑ Fye WB (1996). "Antonio di Paolo Benivieni". Clinical Cardiology (in ഇംഗ്ലീഷ്). 19 (8): 678–679. doi:10.1002/clc.4960190820. ISSN 1932-8737. PMID 8864346.
- ↑ Fye WB (1996). "Antonio di Paolo Benivieni". Clinical Cardiology (in ഇംഗ്ലീഷ്). 19 (8): 678–679. doi:10.1002/clc.4960190820. ISSN 1932-8737. PMID 8864346.
- ↑ "History of Medicine". Archived from the original on 2017-06-18. Retrieved 2021-05-22.
- ↑ "History and Scope of Pathology". Archived from the original on 2008-05-25. Retrieved 2021-05-22.