വലിപ്പമേറിയ അന്യവസ്തുക്കൾക്കും പ്രതിജനകങ്ങൾക്കും എതിരായി ശരീരം പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന വലിയ കോശമാണ് അന്യവസ്തു ഭീമൻ കോശം (Foreign body giant cell). ഇവ മാക്രോഫേജുകൾ തമ്മിൽ ലയിച്ചാണ് ഉണ്ടാകുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന വീക്കത്തിലാണ് ഇവ സാധാരണയായി പ്രത്യക്ഷപ്പെടാറ്. ശരീരത്തിലുള്ള അന്യവസ്തുക്കളായ ഇംപ്ലാന്റുകൾക്ക് ചുറ്റും മാക്രോഫേജുകൾ വന്നു ചേരുന്നു. അല്പദിവസങ്ങൾക്കുള്ളിൽ ഇവ തമ്മിൽ ലയിക്കുകയും ഭീമൻ കോശങ്ങളായി മാറുകയും ചെയ്യും. ഇവയിൽ നൂറിലധികം കോശമർമ്മങ്ങൾ ഉണ്ടാകും. കോശമർമ്മങ്ങൾ ക്രമരഹിതമായാണ് ക്രമീകരിക്കപ്പെട്ടിട്ടുണ്ടാവുക.[1] അന്യവസ്തു ഭീമൻ കോശത്തെ പോലെയുള്ള ലാങ്ഹാൻസ് ഭീമൻ കോശത്തിൽ ക്രമമായാണ് കോശമർമ്മങ്ങൾ സ്ഥിതിചെയ്യുന്നത്. ഈ വ്യത്യാസമാണ് ഇവ രണ്ടിനെയും സൂക്ഷ്മദർശിനിയിലൂടെ വേർതിരിക്കാനായി ഉപയോഗിക്കുന്നത്.

ആസ്പിരേഷൻ ന്യൂമോണിയ ബാധിച്ച വ്യക്തിയുടെ ശ്വാസകോശത്തിലെ അന്യവസ്തു ഭീമൻ കോശം, ഹെമറ്റോക്സിലിൻ-ഇയോസിൻ വർണ്ണങ്ങളിൽ സൂക്ഷ്മദർശിനിയിലൂടെ
  1. "അന്യവസ്തു ഭീമൻ കോശവും വീക്കവും".

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്യവസ്തു_ഭീമൻ_കോശം&oldid=1699107" എന്ന താളിൽനിന്ന് ശേഖരിച്ചത്