അന്ന ഷരിഹിന
ഉക്രൈനിയൻ ഫെമിനിസ്റ്റും എൽബിജിടി പ്രവർത്തകയുമാണ് അന്ന ബോറിസിവ്‌ന ഷരിഹിന (ജനനം: c.1978). ഖാർകിവിലെ സ്ഫിയർ വിമൻസ് അസോസിയേഷൻ എന്ന ഫെമിനിസ്റ്റ് സംഘടനയുടെയും കീവിലെ കൈവ് പ്രൈഡ് എന്ന എൻജിഒയുടെയും സഹ സ്ഥാപകയുമാണ് അന്ന.[2]
Anna Sharyhina | |
---|---|
ജനനം | 1978 |
ദേശീയത | Ukraine |
മറ്റ് പേരുകൾ | Anna Borysivna Sharyhina |
തൊഴിൽ | Activist |
സംഘടന(കൾ) | Co-founder in NGO Woman Association Sphere and NGO Kyivpride[1] |
അറിയപ്പെടുന്നത് | Members of feminist and LGBT events in Kharkiv |
ഒരു ദശകത്തിലേറെയായി ഉക്രൈനിയൻ എൽബിജിടി കമ്മ്യൂണിറ്റിയിലും ലെസ്ബിയൻ സംഘടനകളിലും ഷരിഹിനയും പങ്കാളിയായ വീര ചെമിഗിനയും ചേർന്നു പ്രവർത്തിക്കുന്നു. സമത്വത്തിനുവേണ്ടി അവർ ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ ആദ്യ നടത്തം സംഘടിപ്പിച്ചു. 2015-ൽ കീവിൽ നടന്ന സമത്വത്തിനായുള്ള രണ്ടാമത്തെ നടത്തത്തിൽ പോലീസ് അനുഗമിച്ചിരുന്നു. ഈ ജാഥയിൽ നിരവധി മേഖലകളിൽനിന്നുള്ള വ്യക്തിത്വങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു. എന്നിരുന്നാലും ജാഥക്കെതിരായ തീവ്ര വലതുപക്ഷ അക്രമം കാരണം ജാഥ 15 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.[2] പരിപാടിയിൽ കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്ത് പേർക്ക് ഈ അക്രമത്തിൽ പരിക്കേറ്റു.[3]
ഷരിഹിനയുടെ ഫെമിനിസ്റ്റ് എൽബിജിടി പ്രവർത്തനം ഉക്രൈനിൽ തുടർച്ചയായ എതിർപ്പുകൾ നേരിട്ടു. ഖാർകിവിലെ ഒരു പുസ്തകശാലയിൽ എൽബിജിടി നീക്കങ്ങളെക്കുറിച്ച് അവർ ഒരു പ്രഭാഷണം നടത്തിയപ്പോൾ, ആ മീറ്റിംഗ് രണ്ടുതവണ മാറ്റി വെക്കേണ്ടിവന്നു. ആദ്യം ഖാർകിവിലെ നകിപെലോ പ്രസ് സെന്ററിലേക്കും തുടർന്ന് കൈവിസിന്റെ ഇസോലിയാറ്റ്സിയ സെന്ററിലേക്കും.[4] ഖാർകിവിന്റെ കമ്മ്യൂണിറ്റി സെന്ററായ പ്രൈഡ് ഹബിനെ 2018 ജൂലൈയിൽ മുഖംമൂടി ധരിച്ചെത്തിയവർ ഇരച്ചുകയറി ഹാൻഡ് ഗ്രനേഡുകൾ കൊണ്ട് ആക്രമിച്ചു. ആ കെട്ടിടം പിന്നീട് അവർ ചുവരെഴുത്ത് കൊണ്ടും മൃഗങ്ങളുടെ രക്തവും ഉപയോഗിച്ച് നശിപ്പിച്ചു. പോലീസിൽ പരാതികൾ നൽകിയിട്ടും, ആയിരത്തിലധികം പരാതികൾ ആഭ്യന്തരമന്ത്രി ആഴ്സൻ അവകോവിന് സമർപ്പിച്ചിട്ടും ആരും ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടില്ല.[5][6]
2019 മാർച്ചിൽ ആദ്യ വാരത്തിൽ ഖാർകിവിൽ ഒരു വനിതാ ഐക്യദാര്ഢ്യ വാരം സംഘടിപ്പിച്ചവരിൽ ഷരിഹിനയും ഉൾപ്പെടുന്നു. എൽജിബിടിക്യു കമ്മ്യൂണിറ്റി നേതാക്കളെ കാണാതെ ഉക്രൈയ്ൻ സന്ദർശിച്ചതിന് അമേരിക്കൻ രാഷ്ട്രീയക്കാരനും അഭിഭാഷകനുമായ മൈക്ക് പോംപിയോയെ 2020 ജനുവരിയിൽ ഷരിഹിന വിമർശിച്ചു.[5][6]
അവലംബങ്ങൾ
തിരുത്തുക- ↑ "Anna Sharyhina « EuroCentralAsian Lesbian* Community". europeanlesbianconference.org. Retrieved 2020-03-11.
- ↑ 2.0 2.1 Claire Gaillard, Anna Sharyhina – Ukraine, Hope for the Future, Les Spread the Word, 5 October 2015. Translated by Leanne Ross.
- ↑ Clara Marchaud, Kyiv Pride week events to raise awareness, defend LGBTQ rights, Kyiv Post, June 8, 2018.
- ↑ Ganna Grytsenko, What are the real barriers to freedom of assembly in Ukraine?, openDemocracy, May 16, 2018.
- ↑ 5.0 5.1 Anna Nemtsova, Mike Pompeo Snubs Ukraine’s Embattled LGBTQ Community, The Daily Beast, Jan 31, 2020.
- ↑ 6.0 6.1 Lily Wakefield, US Secretary of State Mike Pompeo refuses to meet with LGBT activists in Ukraine, Pink News, February 1, 2020.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- സ്റ്റോറി നമ്പർ 11. അന്ന ഷരിഹിന , ഗേ അലയൻസ് ഉക്രെയ്ൻ, നവംബർ 25, 2015.
- ചാനൽ ഗ്രാൻഡ്, ഛായാചിത്രം : അന്ന ഷരിഹിന, മിലിറ്റന്റ് എറ്റ് ഡയറൿടൈസ് ഡി ലാ മാർഷെ ഡി ലാ ഫിയേർട്ട് എൽജിബിടി എൻ ഉക്രെയ്ൻ, STOP ഹോമോഫോബി, 5 ഒക്ടോബർ 2015.
- ഹന്ന സോകോലോവ, അന്ന-ഷരിഹിന-അഭിമുഖം-എൻ / “ഞങ്ങൾ വിട്ടുവീഴ്ച ചെയ്യുമ്പോൾ, ഞങ്ങൾ തുല്യരല്ലെന്ന് സമ്മതിക്കുന്നതുപോലെയാണ്”: ഉക്രെയ്നിലെ ഫെമിനിസത്തെയും എൽജിബിടി അവകാശങ്ങളെയും കുറിച്ച് അന്ന ഷരിഹിന, ഓപ്പൺ ഡെമോക്രസി, 22 മെയ് 2019.