അന്ന മുസിചുക്
യുക്രെയിനിൽ നിന്നുമുള്ള ഒരു വനിതാചെസ് താരമാണ് അന്ന മുസിചുക് (Anna Olehivna Muzychuk) (Ukrainian: Анна Олегівна Музичук; Slovene: Ana Muzičuk; ജനനം ഫെബ്രുവരി 28, 1990)[1][2] 2004 - 2014 കാലഘട്ടത്തിൽ അന്ന സ്ലൊവേനിയയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഇപ്പോൾ ലോകമൂന്നാം നമ്പർ വനിതാതാരമായ അന്ന ജൂഡിത് പോൾഗാറിനും, കൊനേരു ഹമ്പിക്കും ഹൗ യിഫാനും ശേഷം 2600 ഈലോ പോയന്റ് കടക്കുന്ന വനിതയാണ് അന്ന.
Anna Muzychuk | |
---|---|
മുഴുവൻ പേര് | Anna Olehivna Muzychuk |
രാജ്യം | Ukraine Slovenia (2004–2014) |
ജനനം | Lviv, Ukrainian SSR, Soviet Union | ഫെബ്രുവരി 28, 1990
സ്ഥാനം | Grandmaster (2012) |
ഫിഡെ റേറ്റിങ് | 2539 (ഡിസംബർ 2024) |
ഉയർന്ന റേറ്റിങ് | 2606 (July 2012) |
Ranking | No. 3 ranked woman (March 2018) |
Peak ranking | No. 2 ranked woman (August 2012) |
2017 മാർച്ചിൽ ടെഹ്‌റാനിലെ വനിതാ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2017ൽ അവർ രണ്ടാം സ്ഥാനത്തെത്തി.
2017 ഒക്ടോബറിൽ മോണ്ടെ കാർലോ ൽ എസിപി യൂറോപ്യൻ വിമൻസ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടി.[3] സ്ത്രീകളെ സംബന്ധിച്ച സൗദി അറേബ്യയുടെ നിയമങ്ങൾ കാരണം സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2017 വനിതാ വേൾഡ് സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പ് ബഹിഷ്‌കരിക്കുമെന്ന് 2017 നവംബറിൽ അവർ പ്രഖ്യാപിച്ചു..[4] തന്റെ ഫേസ്ബുക്ക് പേജിൽ അവർ കുറിച്ചു:
കുറച്ച് ദിവസത്തിനുള്ളിൽ എനിക്ക് രണ്ട് ലോക ചാമ്പ്യൻ കിരീടങ്ങൾ നഷ്ടപ്പെടും - ഓരോന്നായി. ഞാൻ സൗദി അറേബ്യയിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണത്. ആരുടെയെങ്കിലും നിയമങ്ങൾക്കനുസൃതമായി നടക്കാൻ ഞാൻ തയ്യാറല്ല, അഭയ ധരിക്കരുത്, പുറത്തുപോകുമ്പോൾ കൂടെ ആളുണ്ടാകരുത്, മൊത്തത്തിൽ ഒരു രണ്ടാംതരം മനുഷ്യജീവിയായി ജീവിക്കാൻ ഞാൻ തയ്യാറല്ല.[5]
ടൂർണമെന്റ് ഫലങ്ങൾ
തിരുത്തുക- 2nd place in the International Women's Hungarian Championship 2006.
- 1st place in Moscow Open Women's Section in 2008.
- 1st place in Scandinavian Ladies Open 2008.
- 3rd place in Scandinavian Rapid Open 2008.
- 1st place in Maia Chiburdanidze Cup 2010.
- 3rd place in the Women's FIDE Grand Prix Rostov 2011.
- 2nd place in the Women's FIDE Grand Prix Shenzhen 2011.
- 3rd place in the Women's World Blitz Championship 2012.
- 1st place (shared) in the Women's FIDE Grand Prix Kazan 2012.
വ്യക്തിജീവിതം
തിരുത്തുകഅന്നയുടെ ഇളയ സഹോദരി മറിയയാണ് 2015-ലെ ലോകവനിതാ ചെസ്സ് ചാമ്പ്യൻ.
അവലംബം
തിരുത്തുക- ↑ Interview with Anna Muzychuk Archived 2016-05-04 at the Wayback Machine. Pakchess. 2011-08-21. Retrieved 19 October 2015
- ↑ Grandmaster title application FIDE
- ↑ "Anna Muzychuk & Alexandra Kosteniuk won the European ACP Women's Rapid & Blitz Chess Championship". www.fide.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-10-24. Retrieved 2017-12-26.
- ↑ "Ukrainian Master Boycotts Saudi Women's World Speed-Chess Championships". RadioFreeEurope/RadioLiberty. Retrieved 27 December 2017.
- ↑ Myztchuk, Anna. "In a few days I am going to lose two World Champion titles..." Facebook. Retrieved 26 December 2017.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Anna Muzychuk chess games at 365Chess.com
- അന്ന മുസിചുക് player profile at ChessGames.com
- Interview with Anna Muzychuk at Grandcoach.com