അന്ന മാനിംഗ് കംഫർട്ട്, M.D. (മുമ്പ്, മാനിംഗ്; ജനുവരി 19, 1845 - ജനുവരി 12, 1931) സ്ത്രീ രോഗങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഒരു അമേരിക്കൻ വൈദ്യനായിരുന്നു.[1][2] കണക്റ്റിക്കട്ട് സംസ്ഥാനത്ത് വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ മെഡിക്കൽ ബിരുദധാരിയായിരുന്നു.[3] കംഫർട്ട് യുഎസ് സാമ്രാജ്യത്വത്തെ എതിർത്തിരുന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനായി ശബ്ദമുയർത്തിയിരുന്ന മുൻനിര നേതാക്കളിൽ ഒരാളായിരുന്ന അവർ, കൂടാതെ തദ്ദേശീയ അമേരിക്കക്കാരുടെയും ആഫ്രിക്കൻ അമേരിക്കക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രയത്നിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവുകൂടിയായിരുന്നു.[4] 1878 മുതൽ സോറോസിസിലെ അംഗമായിരുന്ന അവർ ഒരു പയനിയർ ക്ലബ്ബ് വുമൺ കൂടിയായിരുന്നു.[5]

അന്ന മാനിംഗ് കംഫർട്ട്

M.D.
ജനനം
അന്ന മാനിംഗ്

ജനുവരി 19, 1845
മരണംJanuary 12, 1931 (1931-01-13) (aged 85)
ന്യൂയോർക്ക്, യു.എസ്.
കലാലയംന്യൂയോർക്ക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഫോർ വിമൻ
തൊഴിൽഗൈനക്കോളജിസ്റ്റ്
അറിയപ്പെടുന്ന കൃതി
വിമൻസ് എഡ്യുക്കേഷൻ ആൻറ് വിമൻസ് ഹെൽത്ത്: ചീഫ്ലി ഇൻ റിപ്ലെ ടു സെക്സ് എഡ്യുക്കേഷൻ"
ജീവിതപങ്കാളി(കൾ)ജോർജ്ജ് ഫിസ്ക് കംഫർട്ട് (m. 1871–1910)
ബന്ധുക്കൾDr. Clemence Sophia Harned Lozier (aunt)
ഒപ്പ്

ആദ്യകാലജീവിതം തിരുത്തുക

1845 ജനുവരി 19 ന് ന്യൂജഴ്‌സിയിലെ ട്രെന്റണിലാണ് അന്ന മാനിംഗ് ജനിച്ചത്.[6] ആൽഫ്രഡ് കേളിംഗ് മാനിംഗ് ആയിരുന്നു അവരുടെ പിതാവ്.[7] ബ്രൗൺ സർവ്വകലാശാലയുടെ സ്ഥാപകനും ആദ്യത്തെ പ്രസിഡന്റുമായിരുന്ന ജെയിംസ് മാനിംഗ് അദ്ദേഹത്തിൻറ സഹോദരൻ ആയിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അവർ ഇംഗ്ലണ്ടിൽ നിന്ന് യു.എസിലേയ്ക്ക് കുടിയേറിയത്.[8] കംഫർട്ടിന്റെ മാതാവ് ഫിലാഡൽഫിയ ക്വാക്കർ കുടുംബത്തിൽ നിന്നുള്ള എലിസബത്ത് (പ്രൈസ്) മാനിംഗ് ആയിരുന്നു.[9][10][11] കംഫർട്ടിന് ഇംഗ്ലീഷ്, ഫ്രഞ്ച് വംശപാരമ്പര്യമുണ്ട്.[12]

അവളുടെ കുട്ടിക്കാലത്ത്, കംഫർട്ടിന്റെ മാതാപിതാക്കൾ മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലേക്ക് താമസം മാറുകുയും അവിടെ അവൾക്ക് അക്കാദമിക് വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു.[13] അവിടെ വച്ച് പിതാവ് അവളെ പിയാനോ വായനയെക്കുറിച്ചുള്ള ഒരു പ്രത്യേക പഠനത്തിലേക്ക് നയിച്ചതോടെ, ന്യൂയോർക്കിലേക്ക് മടങ്ങിയതിന് ശേഷവും അവർ ഈ കമ്പം തുടർന്നു. പതിനാറാം വയസ്സിൽ, അവൾ ഒരു അസാധാരണ പിയാനോ വായനക്കാരിയായി അംഗീകാരം നേടിയിരുന്നു.[14]

ശരീരഘടനയുടെയും ശരീരശാസ്ത്രത്തിന്റെയും പഠനങ്ങളോടുള്ള അവരുടെ ആദ്യകാല ഇഷ്ടം തിരിച്ചറിഞ്ഞത് അവരുടെ അമ്മായിയും ന്യൂയോർക്ക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഫോർ വുമണിൻറെ സ്ഥാപകയും ഇരുപത് വർഷത്തോളം അവിടെ ഡീനുമായിരുന്ന ക്ലെമെൻസ് സോഫിയ ഹാർനെഡ് ലോസിയർ ആയിരുന്നു.[15] ലോസിയറുടെ വീട്ടിൽ, അവളുടെ ജിജ്ഞാസയെ ഉണർത്തുന്ന പുസ്തകങ്ങൾ കംഫർട്ട് കണ്ടെത്തുകയായിരുന്നു.

കരിയർ തിരുത്തുക

കുടുംബം കണക്റ്റിക്കട്ടിലെ നോർവിച്ചിൽ താമസിച്ചിരുന്നതിനാൽ, 1865-ൽ വൈദ്യശാസ്ത്ര ബിരുദം നേടിയ ശേഷം, കംഫർട്ട് ആ നഗരത്തിൽ തൊഴിൽ പരിശീലനം ആരംഭിച്ചു.[16] കണക്റ്റിക്കട്ടിൽ പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ വനിതാ മെഡിസിൻ ബിരുദധാരിയായിരുന്നു അവർ.

മരണവും പാരമ്പര്യവും തിരുത്തുക

1916-ൽ, കംഫർട്ടിന്റെ ബഹുമാനാർത്ഥം ന്യൂയോർക്ക് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഫോർ വുമൺ അവരുടെ പേരിൽ സ്കോളർഷിപ്പ് ആരംഭിച്ചു.[17]

അന്ന മാനിംഗ് കംഫർട്ട് 1931 ജനുവരി 12 ന് ന്യൂയോർക്കിൽവച്ച് ന്യുമോണിയ ബാധിച്ച് മരിച്ചു.[18]

അവലംബം തിരുത്തുക

  1. Willard, Frances Elizabeth; Livermore, Mary Ashton Rice (1893). "COMFORT, Mrs. Anna Manning". A Woman of the Century: Fourteen Hundred-seventy Biographical Sketches Accompanied by Portraits of Leading American Women in All Walks of Life. Charles Wells Moulton. pp. 196–97.   This article incorporates text from a publication now in the public domain:
  2. Kirschmann, Anne Taylor (2004). A Vital Force: Women in American Homeopathy (in ഇംഗ്ലീഷ്). Rutgers University Press. ISBN 978-0-8135-3320-9. Retrieved 29 October 2022.
  3. Who's who in New York City and State (in ഇംഗ്ലീഷ്). L.R. Hamersly Company. 1907. p. 315. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  4. Williams, J. S. "Anna Manning Comfort". Women In Peace. Retrieved 29 October 2022.
  5. Woman's Who's who of America: A Biographical Dictionary of Contemporary Women of the United States and Canada (in ഇംഗ്ലീഷ്). Vol. 1. American Commonwealth Company. 1914. p. 196. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  6. Willard, Frances Elizabeth; Livermore, Mary Ashton Rice (1893). "COMFORT, Mrs. Anna Manning". A Woman of the Century: Fourteen Hundred-seventy Biographical Sketches Accompanied by Portraits of Leading American Women in All Walks of Life. Charles Wells Moulton. pp. 196–97.   This article incorporates text from a publication now in the public domain:
  7. Woman's Who's who of America: A Biographical Dictionary of Contemporary Women of the United States and Canada (in ഇംഗ്ലീഷ്). Vol. 1. American Commonwealth Company. 1914. p. 196. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  8. The Biographical Cyclopaedia of American Women ... (in ഇംഗ്ലീഷ്). Vol. 2. Halvord Publishing Company. 1925. pp. 292–96. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  9. Woman's Who's who of America: A Biographical Dictionary of Contemporary Women of the United States and Canada (in ഇംഗ്ലീഷ്). Vol. 1. American Commonwealth Company. 1914. p. 196. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  10. The Biographical Cyclopaedia of American Women ... (in ഇംഗ്ലീഷ്). Vol. 2. Halvord Publishing Company. 1925. pp. 292–96. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  11. The National Cyclopedia of American Biography ... V.1- (in ഇംഗ്ലീഷ്). Vol. 3. New York: James T. White & Co. 1893. p. 162. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  12. Who's Who in the World, 1912 (in ഇംഗ്ലീഷ്). International Who's Who Publishing Company. 1912. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  13. Willard, Frances Elizabeth; Livermore, Mary Ashton Rice (1893). "COMFORT, Mrs. Anna Manning". A Woman of the Century: Fourteen Hundred-seventy Biographical Sketches Accompanied by Portraits of Leading American Women in All Walks of Life. Charles Wells Moulton. pp. 196–97.   This article incorporates text from a publication now in the public domain:
  14. The Biographical Cyclopaedia of American Women ... (in ഇംഗ്ലീഷ്). Vol. 2. Halvord Publishing Company. 1925. pp. 292–96. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  15. The National Cyclopedia of American Biography ... V.1- (in ഇംഗ്ലീഷ്). Vol. 3. New York: James T. White & Co. 1893. p. 162. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  16. The Biographical Cyclopaedia of American Women ... (in ഇംഗ്ലീഷ്). Vol. 2. Halvord Publishing Company. 1925. pp. 292–96. Retrieved 29 October 2022.   This article incorporates text from a publication now in the public domain:
  17. Shrady, George Frederick; Stedman, Thomas Lathrop (1916). "Honor Dr. Comfort". Medical Record, A Weekly Journal of Medicine and Surgery (in ഇംഗ്ലീഷ്). New York: W. Wood. 89 (16): 699. Retrieved 29 October 2022.
  18. "DR ANNA MANNING COMFORT". The Boston Globe (in ഇംഗ്ലീഷ്). 13 January 1931. p. 6. Retrieved 29 October 2022 – via Newspapers.com.
"https://ml.wikipedia.org/w/index.php?title=അന്ന_മാനിംഗ്_കംഫർട്ട്&oldid=3840766" എന്ന താളിൽനിന്ന് ശേഖരിച്ചത്