ഒരു പോളിഷ് കവയിത്രിയും,വിവർത്തകയുമായിരുന്നു അന്ന കാമിയൻസ്ക (1920 ഏപ്രിൽ 12 — മേയ് 10, 1986). പോളണ്ടിലെ ക്രാസ്നിസ്റ്റോവിൽ ജനിച്ച അന്ന കുട്ടികൾക്കും കൗമാരക്കാർക്കുമായി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ള സാഹിത്യ നിരൂപകയുമായിരുന്നു. ബൈബിളിനെക്കുറിച്ച് മൂന്നു വാല്യങ്ങൾ ഉള്ള കൃതിയും, ഹീബ്രു, ലത്തീൻ, ഫ്രഞ്ച്, സ്ലാവിക് ഭാഷകളിൽ നിന്നുള്ള പരിഭാഷകളും അന്ന രചിച്ചു. കവിതകൾ ഉൾക്കൊള്ളുന്ന പതിനഞ്ച് പുസ്തകങ്ങളും അന്നയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ജൂതക്കൂട്ടക്കുരുതിയെത്തുടർന്നുണ്ടായ പോളണ്ടിലെ ജൂത പാരമ്പര്യത്തിന്റെ ശോഷണവും സാംസ്കാരിക ഛിന്നതയും അന്ന തന്റെ കവിതകളിൽ വിഷയമാക്കുന്നു.[1]

അവലംബം തിരുത്തുക

  1. Scripta Judaica Cracoviensia, vol. 8 - Page 93 ed. Edward Dąbrowa "The Polish poet Anna Kamieńska (1920–1986), who wrote the moving poem .. ... hoped in the following verses, which also depict the total destruction of the world of Polish Jewry, for a time to come in which the murdered Yiddish language would be heard and sung again: “No trace has remained, / Not a word on a stone, "
"https://ml.wikipedia.org/w/index.php?title=അന്ന_കാമിയെൻസ്ക&oldid=3545161" എന്ന താളിൽനിന്ന് ശേഖരിച്ചത്