ബറോക്ക് ശൈലിയിൽ പുഷ്പങ്ങൾ ആലേഖ്യം ചെയ്യുമായിരുന്ന ജർമൻ ചിത്രകാരിയായിരുന്നു അന്ന കാതറിന ബ്ലോക്ക് (ജനനം 1642, ന്യൂറെംബർഗ് -മരണം 1719, റീജൻസ്ബർഗ്).

Flowers, ca 1660

ജീവചരിത്രം

തിരുത്തുക

ഡച്ചു ചിത്രകാരൻ ആർണോൾഡ് ഹുബ്രാകെൻറെ അഭിപ്രായത്തിൽ പുഷ്പചിത്രകാരൻ ജോഹാൻ തോമസ് ഫിഷറിന്റെ മകളാണ് അന്ന കാതറിന. പിതാവാണ് അവളെ ചിത്രമെഴുത്ത് അഭ്യസിപ്പിച്ചത് [1] ജലച്ചായംകൊണ്ടും എണ്ണച്ചായം കൊണ്ടും പൂക്കൾ വരയ്ക്കുന്നതിൽ അവൾ സമർഥയായിരുന്നു. 1660 കളിൽ സാക്സോണി-അൻഹാൾട്ടിൽ സ്ഥിതിചെയ്യുന്ന ഹാൽ പട്ടണത്തിൽ ഓഗസ്റ്റ് വോൺ സാക്സൻ പ്രഭുവിൻറെ ഭാര്യ മെക്ലെൻബർഗ്-ഷ്വെറിനിലെ പ്രഭ്വി അന്ന മരിയയെയും അവരുടെ പെൺമക്കളെയും ചിത്രമെഴുത്ത് പഠിപ്പിച്ചത് അന്നയായിരുന്നു . 1664 ൽ ചിത്രകാരനായ ബെഞ്ചമിൻ ബ്ലോക്കിനെ വിവാഹം കഴിച്ചു. യോവാകിം വോൺ സാന്ദ്രാർട്ട് സമഗ്ര കലാനിഘണ്ടു ടോച്ച് അക്കാദമി എഴുതുമ്പോൾ അന്ന കാതറിന ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ പുസ്തകത്തിൽനിന്നുള്ള വിവരങ്ങളാണ് ഹൂബ്രാകെൻ എടുത്തത്. [2]

നെതർലൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട് അകാദമിയിലെ (ആർ‌കെ‌ഡി) രേഖകളും ഇതു ശരി വെയ്ക്കുന്നു.[3]

  1. DBNL. "Arnold Houbraken, De groote schouburgh der Nederlantsche konstschilders en schilderessen (3 delen) · dbnl" (in ഡച്ച്). Retrieved 2020-10-15.
  2. "Discover painter Anna Katharina Block" (in ഇംഗ്ലീഷ്). Retrieved 2020-10-15.
  3. "Block, Anna Katharina (geb. Fischer) – Die »Teutsche Academie« auf Sandrart.net". 2013-04-04. Archived from the original on 2013-04-04. Retrieved 2020-10-15.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അന്ന_കാതറിന_ബ്ലോക്ക്&oldid=3773418" എന്ന താളിൽനിന്ന് ശേഖരിച്ചത്