അന്നപൂർണ്ണ ദേവി യാദവ്
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ[1] വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്ന [2] ജാർഖണ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവാണ് അന്നപൂർണ ദേവി യാദവ്. (ജനനം: 02 ഫെബ്രുവരി 1970) നാല് തവണ ജാർഖണ്ഡ് നിയമസഭാംഗമായും രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. ആർ.ജെ.ഡിയുടെ ജാർഖണ്ഡ് സംസ്ഥാന പ്രസിഡൻറായിരുന്ന അന്നപൂർണ 2019-ൽ ബി.ജെ.പിയിൽ ചേർന്നു.[3]നിലവിൽ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറും ജാർഖണ്ഡിൽ നിന്നുള്ള ബി.ജെ.പിയുടെ പിന്നോക്ക വിഭാഗങ്ങളുടെ നേതാവുമാണ്.
അന്നപൂർണ ദേവി യാദവ് | |
---|---|
കേന്ദ്ര, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 9 ജൂൺ 2024- തുടരുന്നു | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്സഭാംഗം | |
ഓഫീസിൽ 2019, 2024-തുടരുന്നു | |
മുൻഗാമി | രവീന്ദ്രകുമാർ റേ (ബി.ജെ.പി) |
മണ്ഡലം | കേദർമ, ജാർഖണ്ഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജാർഖണ്ഡ് | 2 ഫെബ്രുവരി 1970
രാഷ്ട്രീയ കക്ഷി | ആർ.ജെ.ഡി (1998-2019), ബി.ജെ.പി (2019-മുതൽ) |
പങ്കാളി | പി.ഡി.രമേഷ് യാദവ് |
കുട്ടികൾ | 3 |
വസതിs | 402, കാവേരി അപ്പാർട്ട്മെൻറ്, ഡോ.ബി.ഡി.മാർഗ്, ന്യൂഡൽഹി |
As of 14 ജൂലൈ, 2024 ഉറവിടം: പതിനേഴാം ലോക്സഭ |
ജീവിതരേഖ
തിരുത്തുകതാരാപ്രസന്ന മഹ്തോയുടേയും റിഥിദേവിയുടേയും മകളായി ജാർഖണ്ഡിലെ അജ്മേരിയിൽ 1970 ഫെബ്രുവരി 2ന് ജനിച്ചു. [4] ജാർഖണ്ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. [5] [6][7]
രാഷ്ട്രീയ ജീവിതം
തിരുത്തുക1990 മുതൽ 1998 വരെ ബീഹാർ നിയമസഭാംഗമായിരുന്ന ഭർത്താവ് പി.ഡി.രമേഷ് യാദവിൻ്റെ വിയോഗത്തോടെയാണ് അന്നപൂർണ ദേവി രാഷ്ട്രീയത്തിലെത്തുന്നത്. [8]
1998-ൽ രമേഷ് യാദവ് പ്രതിനിധീകരിച്ചിരുന്ന കേദർമ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി. സ്ഥാനാർത്ഥിയായി മത്സരിച്ച അന്നപൂർണ ആദ്യമായി ബീഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [9]
പിന്നീട് ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നതിനു ശേഷം നടന്ന 2000, 2005, 2009 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേദർമയിൽ നിന്നു തന്നെ നിയമസഭാംഗമായി. [10]
ആർ.ജെ.ഡിയുടെ ജാർഖണ്ഡ് സംസ്ഥാന പ്രസിഡൻറായിരുന്ന അന്നപൂർണ 2019-ൽ ബി.ജെ.പിയിൽ ചേർന്നു. [11]
2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേദർമ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച അന്നപൂർണ വിമത ബിജെപി നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാൽ മറണ്ടിയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2021 ജൂലൈ 7ന് നടന്ന രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പുന:സംഘടനയിൽ കേന്ദ്രമന്ത്രിയായി സ്‌ഥാനമേറ്റു.
പ്രധാന പദവികളിൽ
- 1998-2000 : നിയമസഭാംഗം, ബീഹാർ
- 2000-2005 : നിയമസഭാംഗം, ബീഹാർ & ജാർഖണ്ഡ്
- 2000 : സംസ്ഥാന മന്ത്രി, ബീഹാർ
- 2005, 2009 : നിയമസഭാംഗം, ജാർഖണ്ഡ്
- 2012-2014 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ജാർഖണ്ഡ്
- 2018-2019 : ആർ.ജെ.ഡി, സംസ്ഥാന പ്രസിഡൻ്റ്
- 2019 : ബി.ജെ.പിയിൽ ചേർന്നു
- 2019 : ലോക്സഭാംഗം, കേദർമ
- 2021-തുടരുന്നു : കേന്ദ്രമന്ത്രി[12][13]
അവലംബം
തിരുത്തുക- ↑ Meet Annapoorna union cabinet minister
- ↑ "List of ministers with names and portfolios| അറിയാം പുതിയ കേന്ദ്ര മന്ത്രിമാരും വകുപ്പുകളും - National - Malayalam News" https://malayalam.indiatoday.in/amp/national/photo/list-ministers-names-and-portfolios-know-new-union-ministers-and-departments-285924-2021-07-08
- ↑ "Lok Sabha Elections 2019:Jharkhand RJD chief Annapurna Devi joins BJP - Hindustan Times" https://www.hindustantimes.com/lok-sabha-elections/lok-sabha-elections-2019-jharkhand-rjd-chief-annapurna-devi-joins-bjp/story-OwbGGMdjnHhntTVhIalDAM_amp.html
- ↑ "Annapurna Devi's elevation marks her growing stature in BJP".
- ↑ "Narendra Modi Cabinet 2.0: Full list of Union ministers, profiles, portfolios, all you need to know".
- ↑ "BJP-AJSU Party alliance wins 12 of 14 seats in Jharkhand". The Economic Times. 24 May 2019. Retrieved 12 March 2020.
- ↑ Suchitra Karthikeyan (26 September 2020). "BJP Chief JP Nadda Chooses Massive New Team; Full List Of BJP National Office Bearers Here". Republic World. Retrieved 10 July 2021.
- ↑ "पति की मृत्यु के बाद 1998 में विरासत में मिली थी राजनीति". www.bhaskar.com.
- ↑ "ലോകസഭയുടെ വെബ് സൈറ്റിലെ ജീവിതരേഖ".
- ↑ https://www.janmabhumi.in/news/india/modi-govt-20-woman-minister
- ↑ https://www.republicworld.com/india-news/general-news/cabinet-reshuffle-women-ministers-in-pm-modis-council-increase-to-11-as-7-new-faces-join.html
- ↑ https://timesofindia.indiatimes.com/city/ranchi/rise-of-annapurna-devi-from-lalus-close-aide-to-key-player-in-team-modi/articleshow/84215315.cms
- ↑ https://www.business-standard.com/article/news-ians/kingmaker-lalu-yadav-s-rjd-losing-ground-in-jharkhand-dangal-2019-119032600640_1.html