ബാലചന്ദ്രൻ ചുള്ളിക്കാടിനാൽ രചിക്കപെട്ട മനോഹരമായ ഒരു കവിതയാണ് അന്നം. ഇത് പ്രസിദ്ധീകരിച്ചത് 26 മെയ്‌ 2012-ന് ആണ്. അന്നത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കവിതയാണ് "അന്നം". ഈ കവിത ബാലചന്ദ്രൻ ചുള്ളിക്കാടും വൈലോപ്പിള്ളിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് എഴുതപെട്ടിട്ടുള്ളത്. തൃശൂർ പൂരവും കഴിഞ്ഞ് വിശന്നുവലഞ്ഞ് ഒട്ടിയ വയറുമായ് വൈലോപ്പിള്ളിയുടെ വീട്ടിലെത്തുന്ന കവിക്ക്‌ തൻറെ വീട്ടിൽ ബാക്കിയുണ്ടായിരുന്ന ചോറും മോരും ഉപ്പിലിട്ടതും വൈലോപ്പിള്ളി നല്കുന്നു. കവി ഉണ്ണുന്നതും നോക്കിയിരുന്ന വൈലോപ്പിള്ളി താനറിയാതെ പറയുന്നു; "ആരു പെറ്റതാണാവോ പാവമീചെറുക്കനെ? ആരാകിലെന്ത്? അപ്പെണ്ണിൻ ജാതകം മഹാ കഷ്ടം." കവിക്ക് ആസമയം ചിരി വരുന്നു. ദിവസങ്ങൾ ഇങ്ങനെ പരിതാപകരമായി ഉന്തിക്കഴിക്കുന്ന വൈലോപ്പിള്ളിയുടെ ജാതകത്തെ കവി പരിഹസിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്

"കൂടൽമാണിക്യത്തിലെസ്സദ്യ നീയുണ്ടിട്ടുണ്ടോ? പാടി ഞാൻ പുകഴ്ത്താം,കെങ്കേമമപ്പുളിങ്കറി." ബംഗാൾ കടലിൻറെ തീരത്തെ ശ്മശാനത്തിൽ മൃതദേഹങ്ങൾക്കുവേണ്ടി അർപ്പിച്ച ബലിച്ചോർ തിന്നത് കവി ആ സമയം ഓർക്കുന്നു. അത് കേട്ടതും വൈലോപ്പിള്ളി ഒന്നും പറയാതെ ചാരുകസേരയിൽ ചെന്ന് കിടക്കുന്നു.

എല്ലാം ഭക്ഷിക്കുന്ന കാലത്തെ കുറിച്ചാണ് ഈ കവിതയിൽ കവി പറയുന്നത്. ഭക്ഷത്തിനുവേണ്ടി മനുഷ്യൻ കഷ്ടപ്പെടുന്ന ഒരു കാലത്തെ കുറിച്ചാണ് ഈ കവിത പ്രതിപാദിക്കുന്നത്. ഭക്ഷണത്തിൻറെ പ്രാധാന്യം വിളിച്ചോതുന്ന സുന്ദരമായ ഒരു കവിതയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ "അന്നം".അന്നം എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. അതിനാൽ നാം ഓരോരുത്തരും അന്നം പാഴാക്കാതെ സൂക്ഷ്മതയോടെ ഉപയോഗിക്കുക. അന്നം അമൃതാണ്. അന്നം ദൈവിക ദാനമാണ്. അന്നം പാഴാക്കിയാൽ ഒരു നാൾ അത് ലഭിക്കാതെ നാം കഷ്ടപ്പെട്ടേക്കും !!!

"https://ml.wikipedia.org/w/index.php?title=അന്നം_(കവിത)&oldid=2428410" എന്ന താളിൽനിന്ന് ശേഖരിച്ചത്