അന്ധബിന്ദു
നേത്രനാഡി (optic nerve) ദൃഷ്ടിപടലത്തിലേക്കു കടക്കുന്ന ഭാഗത്തെയാണ് അന്ധബിന്ധു (Blind spot ) എന്ന് പറയുന്നത് . പ്രകാശത്തെ സംബന്ധിച്ചിടത്തോളം ഒരു അചേതന മണ്ഡലമാണിത്. മനുഷ്യനിൽ ഇതിന് ഉദ്ദേശം രണ്ടു മി.മീ. വ്യാസം വരും. 1688-ൽ ഫ്രഞ്ച് ഭൌതിക ശാസ്ത്രജ്ഞയായ എഡ്മെ മാരിയൊണെറ്റി ആണ് അന്ധബിന്ദുവിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ചത്. ദൃശ്യതലത്തിന്റെ ഒരു ഭാഗം ഒരു കണ്ണിന്റെ അന്ധബിന്ദുവാൽ എപ്പോഴും അദൃശ്യമായിരിക്കുമെങ്കിലും മറ്റേ കണ്ണിന്റെ സചേതന ഭാഗങ്ങളാൽ അവിടം കാണാൻ കഴിയുന്നതുകൊണ്ട് ദ്വിനേത്രവീക്ഷണത്തിൽ ഈ ബിന്ദുവിന്റെ പ്രത്യേകത അനുഭവപ്പെടുന്നില്ല. എന്നാൽ ഒരു കണ്ണുകൊണ്ടുമാത്രം നോക്കുമ്പോൾ അന്ധമണ്ഡല(blind area)ത്തിൽപെടുന്ന യാതൊന്നും കാണാൻ സാധിക്കുകയില്ല. കണ്ണ് ചഞ്ചലമായതിനാലാണ് ഈ പ്രത്യേകത നമുക്ക് അറിയാൻ കഴിയാത്തത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Blind spots Archived 2013-11-02 at the Wayback Machine.
- Blind spot test Archived 2010-04-09 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ധബിന്ദു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |