സാംഖ്യികത്തിൽ, ഒരു ഗണത്തിലെ (set) അഥവാ ഗണസമുച്ചയ(family)ത്തിലെ അംഗങ്ങൾ തമ്മിലുള്ള അന്യോന്യ ബന്ധങ്ങളുടെ ഒരു അളവാണ് അന്തർവർഗ സഹബന്ധം (Intraclass correlation). ഉന്നത സാംഖ്യിക പ്രാധാന്യമുള്ള ആശയമാണിത്.

A dot plot showing a dataset with high intraclass correlation. Values from the same group tend to be similar.
A dot plot showing a dataset with low intraclass correlation. There is no tendency for values from the same group to be similar.

പഠനവിഷയമായ വസ്തുതയെ സൂചിപ്പിക്കുന്നതാണ് വേരിയേറ്റ് (x) അഥവാ ചരം. ഒരു ഗണസമുച്ചയത്തിലെ a അംഗങ്ങളുടെ അളവുകൾ x-ന് കൊടുത്തുവെന്ന് കരുതുക. ഈ a അംഗങ്ങളിൽനിന്ന് ഈ രണ്ടെണ്ണങ്ങളെ ജോടി തിരിച്ചു നിർത്തിയാൽ a (a-1)/2 ജോടികളുണ്ടായിരിക്കുമെന്ന് ബീജഗണിത തത്ത്വമനുസരിച്ച് മനസ്സിലാക്കാം. അനവധി ഗണങ്ങളിൽനിന്ന് ഇമ്മാതിരി ദ്വിചരപ്പട്ടിക (bivariate table) ഉണ്ടാക്കുന്നു. വിവിധ ഗണങ്ങളിൽനിന്നു നിർമിച്ച പട്ടികകൾ സംയോജിപ്പിച്ച് ഒരു ദ്വിചരപ്പട്ടിക സൃഷ്ടിക്കുകയും ഈ പട്ടികയിൽനിന്നു ഗുണന-ആഘൂർണമാർഗ്ഗം (product-moment method) ഉപയോഗിച്ച് സഹബന്ധം കണക്കാക്കുകയും ചെയ്യുന്നു. ഈ സഹബന്ധമാണ് അന്തർവർഗ സഹബന്ധം. പ്രയോഗത്തിൽ ഇത്തരം ഒരു വലിയ പട്ടിക തയ്യാറാക്കാതെ തന്നെ ഈ അളവ് ഗണിച്ചെടുക്കാറുണ്ട്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തർവർഗ സഹബന്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തർവർഗ_സഹബന്ധം&oldid=3982519" എന്ന താളിൽനിന്ന് ശേഖരിച്ചത്