അന്തർദേശീയ മുസ്ലിം പണ്ഡിതസഭ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നുണ്ടാകാം. ഇത് ഈ ലേഖനം പരിശോധനായോഗ്യമാകുന്നതിൽ നിന്നും നിഷ്പക്ഷമാകുന്നതിൽ നിന്നും തടയുന്നുണ്ട്. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അന്തർദേശീയ മുസ്ലിം പണ്ഡിത സഭ(അറബി:الاتحاد العالمي لعلماء المسلمين) (English: International Union of Muslim Scholars): ലോകരാജ്യങ്ങളിലെ എല്ലാ മുസ്ലിം ചിന്താ, കർമസരണികളിലും(മദ്ഹബ്) പെട്ട പണ്ഡിതൻമാരുടെ സർക്കാരിതര ഇസ്ലാമിക സ്ഥാപനമാണിത് [1]. ഇസ്ലാമിൻറെ മധ്യമനിലപാടിനെ പ്രതിനിധീകരിക്കുന്ന സഭ ഏറ്റവും വലിയ അന്താരാഷ്ട്ര മുസ്ലിം പണ്ഡിത കൂട്ടായ്മയാണ് [2].
രൂപവത്കരണം
തിരുത്തുക2004 ജൂലൈ 11ന്(ഹിജ്റ വർഷം 1426 ജമാദുൽ ആഖർ 23)അയർലൻറിലെ ഡബ്ലിനിൽ(Dublin)ചേർന്ന യോഗത്തിലാണ് പണ്ഡിതസഭ രൂപവത്കരിക്കപ്പെട്ടത്. ഡബ്ലിൻ ആയിരുന്നു ആദ്യ ആസ്ഥാനം. [1] നിലവിൽ ഖത്തറിലെ ദോഹയിലാണ് ആസ്ഥാനം നിലകൊള്ളുന്നത്. രൂപവത്കരണയോഗത്തിൽ പങ്കെടുത്തവരും ക്ഷണിക്കപ്പെട്ടവരും കൂട്ടായ്മയിൽ അംഗങ്ങളാണ്. ശാഖ ബെയ്റൂത്തിൽ.
ഘടന
തിരുത്തുക1 പൊതുസഭ (ജനറൽ അസംബ്ലി):-സ്ഥാപകാംഗങ്ങളും പിന്നീട് അംഗങ്ങളായവരുമടങ്ങിയതാണിത്.പണ്ഡിതസഭയുടെ ഏറ്റവുമധികം അധികാരങ്ങളുള്ള ബോഡിയാണിത്.
2 രക്ഷാധികാര സമിതി(ബോർഡ് ഓഫ് ട്രസ്റ്റീസ്):-നാലുവർഷ കാലാവധിയുള്ള സമിതി വർഷത്തിൽ ചുരുങ്ങിയത് ഒരിക്കൽ യോഗം ചേരും.
3 അധ്യക്ഷൻ(പ്രസിഡൻറ്):-പ്രഥമ അധ്യക്ഷൻ ഡോ.യൂസുഫുൽ ഖറദാവിയുടെ കാലാവധി 2010ജൂലൈ ഏഴ് വരെയാണ്.
4 ജനറൽ സെക്രട്ടറിയേറ്റ്‍:-സെക്രട്ടറി ജനറലായിരിക്കും ഇതിൻറെ അധ്യക്ഷൻ.
5 നിർവാഹക സമിതി(എക്സിക്യൂട്ടിവ്):-ആറ് മാസത്തിലൊരിക്കൽ യോഗം ചേരും.
സമിതി അധ്യക്ഷൻമാർ
തിരുത്തുകപണ്ഡിത സമിതിക്ക് കീഴിൽ എട്ട് സമിതികളുണ്ട്.
1 അംഗത്വ സമിതി(മെമ്പർഷിപ് കമ്മിറ്റി) -ശൈഖ് ഫൈസ്വൽ മൗലവി(അധ്യക്ഷൻ)
2 ഫിഖ്ഹ്,ഫത് വാ സമിതി -ശൈഖ് ഖാലിദ് അൽമദ്കൂർ
3 സാംസ്കാരം,ഗവേഷണം -ഡോ.ത്വാഹാ അബ്ദുറഹ് മാൻ
4 ഇസ്ലാമിക് ഇഷ്യൂസ് -ഡോ.അലി മുഹ് യിദ്ദീൻ അൽഖറദാഗി
5 ഇൻഫർമേഷൻ&പബ്ലിക് റിലേഷൻസ് -ഫഹ് മി ഹുവൈദി
6 പരിഭാഷ&രചനാ -ഡോ.അബ്ദുൽ മജീദ് നജ്ജാർ
7 ഇസ്ലാമിക ന്യൂനപക്ഷം -ഡോ.സ്വഫ് വത് ഖലീലോവിച്
8 സംവാദസമിതി -ഡോ.അഹ് മദ് ജാബല്ല
പ്രമുഖ അംഗങ്ങൾ
തിരുത്തുകഡോ.യൂസുഫുൽ ഖറദാവി(അധ്യക്ഷൻ),ശൈഖ് അഹ് മദ് ബിൻ ഹമദ് അൽഖലീലി,ആയതുല്ലാ മുഹമ്മദ് അലി അത്തസ്ഖീരി,ഡോ.മുഹമ്മദ് സലിം അൽഅവ്വാ(സെക്രട്ടറി ജനറൽ),ഫൈസ്വൽ മൗലവി,ഡോ.അലി ഖറദാഗി,ശൈഖ് സൽമാൻ അൽഔദ,ഫഹ് മി ഹുവൈദി,ഡോ.ജമാൽ ബദവി,ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി നേതാവ് ഡോ.അബ്ദുൽഹഖ് അൽഅൻസ്വാരി.
ലക്ഷ്യവും മാർഗവും
തിരുത്തുകഇസ്ലാമിന്റെ ദിവ്യസന്ദേശം ലോകം മുഴുവൻ എത്തിക്കാനും മുസ്‌ലിംകളെ മതവിധികളെക്കുറിച്ച് ശരിയായ ധാരണയിലേക്ക് നയിച്ച് ഉമ്മത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള നിയമാനുസൃതവും സ്വതന്ത്രവുമായ സ്ഥാപനമാണ് അന്തർദേശീയ മുസ്ലിം പണ്ഡിത സഭ [3]. ഉമ്മത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കുക, ദൈവികോദ്ദേശ്യത്തെ ഭൂമിയിൽ നടപ്പിൽ വരുത്തുക, അക്രമത്തെ നിരാകരിച്ച് സമാധാനപരമായ സഹവർത്തിത്വം സാധ്യമാകുന്ന തരത്തിൽ ഭൂമിയെ മാറ്റിയെടുക്കുക, മാനുഷികതയും നാഗരികതയും ഉൾചേർന്ന സഹിഷ്ണുതാ മനോഭാവമുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക തുടങ്ങിയവയെല്ലാമാണ് അതിന്റെ ലക്ഷ്യങ്ങളിൽ ചിലത്. ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായി, സുധാര്യമായ വിദ്യഭ്യാസത്തിലൂടെയും നിരന്തരമായ അവബോധങ്ങൾക്കും മാർഗനിർദേശങ്ങൾക്കിടയിലും വൈവിധ്യമായ സാധ്യതകളെ സംഘടന പിന്തുടരുന്നുണ്ട്. മാത്രമല്ല, ഈ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചർച്ചചെയ്ത് അവിടെയും അനിവാര്യമായും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് സംഘടന ഇടപെടുകയും ചെയ്യുന്നുണ്ട്.
ലക്ഷ്യങ്ങളുടെ നേർരേഖ
തിരുത്തുക- ഉമ്മത്തിന്റെ സ്വത്വ സംരക്ഷണത്തിനാവശ്യമായ സംഭാവനകൾ നൽകുക.
- ഇസ് ലാമിക ചിന്തക്ക് പ്രചാരം നൽകുക. ആശയങ്ങളിലെ തെറ്റിദ്ധാരണകൾ തിരുത്തുക.
- ഇസ്‌ലാമിക ചൈതന്യം ശക്തിപ്പെടുത്താൻ വൈയക്തികതവും സാമൂഹികവുമായി പ്രവർത്തിക്കുക. നേതൃപാടവമുള്ളവരും ഭൂമിയിലെ നിയുക്തരുടെ ഉത്തരവാദിത്വം ആത്മാർത്തമായി നിറവേറ്റുന്നവരുമായി മുസ്‌ലിം ഉമ്മത്തിനെ മാറ്റിയെടുക്കുക. ശക്തമായ ധാർമ്മികതയും ഉപകാരപ്രദമായ പരിഷ്‌കരണവും ചിന്തയിലെ ദൃഢമായ യുക്തിബോധവും മാതൃകാപരമായ ധാർമ്മികതയുമായിരിക്കും അതിന്റെ ഫലം.
- മുസ്‌ലിം ഉമ്മത്തിന്റെ ശക്തികളെയും അവർക്കിടയിലെ ധാരണകളെയും പരസ്പരം ഏകീകരിക്കാൻ ശ്രമിക്കുക. മുസ്‌ലിം സമൂഹങ്ങൾക്കിടയിലെ സാഹോദര്യം ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.
- ഉമ്മത്തിനെതിരെ വരുന്ന വെല്ലുവിളികളെ നേരിടുന്നതിനായി സുപ്രധാന വിഷയങ്ങളിൽ പണ്ഡിതന്മാരുടെ ബൗദ്ധികവും വൈജ്ഞാനികവുമായ നിലപാടുകളെ ഏകീകരിക്കുക.
- മുസ്‌ലിം ന്യൂനപക്ഷത്തെ പരിഗണിക്കുക. അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിസംബോധന ചെയ്യുക.
- വികസിച്ചുകൊണ്ടിരിക്കുന്ന വൈയക്തികവും സാമൂഹികവുമായ വികാസത്തിന് അനുസൃതമായി ഇസ്‌ലാമിന്റെ കഴിവ്, ലക്ഷ്യങ്ങൾ, നിയമങ്ങൾ എന്നിവയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുക.
- സമാധാനപരമായ സഹവർത്തിത്വത്തിന് വേണ്ടി നിലകൊള്ളുക. അനീതിയെയും അക്രമത്തെയും, അതേത് ഉറവിടത്തിൽ നിന്നായാലും, ശക്തിയുക്തം എതിർക്കുക. വൈവിധ്യമാർന്ന സംസ്‌കാരങ്ങൾക്കും മതങ്ങൾക്കും ജനങ്ങൾക്കുമിടയിൽ സഹിഷ്ണുതയിലൂന്നിയ സംസ്‌കാരത്തെ പ്രചരിപ്പിക്കുക.
- കുടുംബത്തെ സംരക്ഷിക്കുന്നതിനും ഐക്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ഊർജ്ജ്വസ്വലമായി പ്രവർത്തിക്കുക. [4]
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- https://iumsonline.org/en/
- https://islamonlive.in/views/the-role-of-muslim-scholars-in-international-politics/
- https://uia.org/s/or/en/1100030179
- https://www.washingtontimes.com/topics/international-union-of-muslim-scholars/
- https://www.facebook.com/permalink.php?story_fbid=2833090843397429&id=229444223762117
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗികമായ വെബ് വിലാസം Archived 2013-05-18 at the Wayback Machine.
- https://iumsonline.org/en/