ഒരു സ്പാനിഷ് ചിത്രകാരനാണ് അന്തോണി ടാപീസ്.

അന്തോണി ടാപീസ്
അന്തോണി ടാപീസ്
ദേശീയതSpanish
അറിയപ്പെടുന്നത്Painting, Sculpture, Lithography
പ്രസ്ഥാനംArt informel

ജീവിതരേഖ

തിരുത്തുക

1923-ൽ ബാഴ്സിലോണയിൽ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം ബാഴ്സലോണിയ സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. അക്കാലത്തു തന്നെ സ്വന്തം പരിശ്രമത്താൽ ഒരു ചിത്രകാരൻ എന്ന നിലയിൽ അന്തോണി അറിയപ്പെടാനും തുടങ്ങി. സർറിയലിസ്റ്റ് സങ്കേതത്തിൽ രചനകൾ ആരംഭിച്ച ഇദ്ദേഹം പിൽക്കാലത്ത് അബ്സ്ട്രാക്ഷനിലേക്ക് ചുവടുമാറ്റുകയും ആ രംഗത്തെ മികച്ച ചിത്രരചനകൾ നടത്തുകയും ചെയ്തു. ചായങ്ങൾക്കു പുറമേ കളിമണ്ണും മാർബിൾ തരികളും മറ്റും ഉപയോഗിച്ച് ചിത്രങ്ങൾക്ക് മിഴിവേകി. 'നത്തിങ് ഈസ് മീൻ' എന്ന ലേഖനത്തിലൂടെ അന്തോണി ഇത്തരം സാധനങ്ങളുടെ ഉപയോഗത്തെ സാധൂകരിച്ചു. വിദേശയാത്രകൾ പലതും നടത്തിയ ഇദ്ദേഹത്തിന്റെ രചനകൾ ദേശാന്തരങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പെയിന്റിങ്ങിനു പുറമേ കൊത്തുചിത്രങ്ങളും ശിലാലേഖങ്ങളും അന്തോണിയുടെ സംഭാവനകളിൽ ഉൾപ്പെടുന്നു. ലോകപ്രസിദ്ധങ്ങളായ പല കലാശേഖരങ്ങളിലും ഇവ പ്രദർശിപ്പിച്ചുവരുന്നുമുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തോണി ടാപീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തോണി_ടാപീസ്&oldid=2991107" എന്ന താളിൽനിന്ന് ശേഖരിച്ചത്