അന്തരാധ്രുവ
നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങൾക്ക് പൊതുവേ ധ്രുവഗാനങ്ങൾ എന്നൊരു പേരുണ്ട്. സന്ദർഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, നൈഷ്ക്രാമികീ, പ്രാസാദകീ, അന്തരാ എന്നിങ്ങനെ ധ്രുവഗാനങ്ങളെ പൂർവാചാര്യന്മാർ അഞ്ചായി തിരിച്ചിട്ടുണ്ട്. നാട്യനാടകരംഗങ്ങളിൽ അപ്രതീക്ഷിതമായി വല്ല സംഭവങ്ങളും ഉണ്ടായാൽ കാണികൾ സ്തംഭിച്ചുപോകും. ചിലപ്പോൾ പ്രധാന കഥാപാത്രങ്ങൾ പാത്രസ്വഭാവം മറന്നുപോയെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളിൽ കാണികളെ ഉണർത്തുവാനും കഥാപാത്രങ്ങളെ കാര്യം ഗ്രഹിപ്പിച്ചു രംഗബോധമുള്ളവരാക്കാനും വേണ്ടി പാടുന്ന ഗാനങ്ങളാണ് അന്തരാധ്രുവാ എന്ന വിഭാഗത്തിൽപ്പെടുന്നത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തരാധ്രുവ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |