സപ്തസ്വരങ്ങളിൽ ഗാന്ധാരത്തിനുള്ള രണ്ടു വകഭേദങ്ങളിൽ ഒന്നാണ് അന്തരഗാന്ധാരം. സപ്തസ്വരങ്ങൾക്കു നിർദ്ദേശിച്ചിട്ടുള്ള 12 സ്വരസ്ഥാനങ്ങൾ ഷഡ്ജം, ശുദ്ധരിഷഭം, ചതുശ്രുതിരിഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം, കൈശികനിഷാദം, കാകളിനിഷാദം എന്നിവയാണ്. അന്തരഗാന്ധാരത്തിന്റെ ആവൃത്തി അനുപാതം (frequency) 5/4 ആണ്. ഷഡ്ജത്തിന്റെയും പഞ്ചമത്തിന്റെയും ഒത്തനടുവിലാണ് ഇതിന്റെ സ്ഥാനം. അന്തരഗാന്ധാരത്തെക്കാൾ താഴെയാണ് സാധാരണഗാന്ധാരത്തിന്റെ സ്ഥാനം. ഇതിന്റെ ആവൃത്തി അനുപാതം 6/5 ആണ്. ശങ്കരാഭരണരാഗത്തിൽ അന്തരഗാന്ധാരവും ഖരഹരപ്രിയരാഗത്തിൽ സാധാരണ ഗാന്ധാരവും പ്രയോഗിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരഗാന്ധാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരഗാന്ധാരം&oldid=2280027" എന്ന താളിൽനിന്ന് ശേഖരിച്ചത്