അനു മേനോൻ
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും ആണ് അനു മേനോൻ. ലണ്ടൻ, പാരിസ്, ന്യൂയോർക്ക് (2012), വെയ്റ്റിംഗ് (2016) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.വെയ്റ്റിംഗ് എന്ന ചിത്രത്തിലൂടെ ലണ്ടൻ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള പുരസ്ക്കാരം നേടി[1][2].
Anu Menon | |
---|---|
കലാലയം | |
തൊഴിൽ | Director, screenwriter |
സജീവ കാലം | 2012 — present |
ആദ്യകാലജീവിതം
തിരുത്തുകഒരു തമിഴ് കുടുംബത്തിൽ[3] ജനിച്ച അനു മേനോൻ പഠിച്ചതും വളർന്നതും ഡൽഹിയിലാണ്. ബിറ്റ്സ്, പിലാനിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. പരസ്യരംഗത്ത് കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. ന്യൂയോർക്ക് ഫിലിം അക്കാഡമിയിൽ ഒരു വർക്ക്ഷോപ്പിൽ പങ്കെടുത്തു, പിന്നീട് ലണ്ടൻ ഫിലിം സ്കൂളിൽ ചലച്ചിത്ര നിർമ്മാണ പരിശീലനത്തിനായി ചേർന്നു[4][5]
ചലച്ചിത്രരംഗത്ത്
തിരുത്തുകഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. "രവി ഗോസ് ടു സ്കൂൾ", "ബേബി" എന്നീ ഹ്രസ്വചിത്രങ്ങൾ , ഒരു ബെസ്റ്റ് സെല്ലർ രചയിതാവായിത്തീർന്ന ഒരു ബംഗാളി വീട്ടുവേലക്കാരിയെ കുറിച്ചുള്ള ഡോക്യുമെന്ററി തുടങ്ങിയവ നിർമ്മിച്ചു. 2012-ൽ "ലണ്ടൻ, പാരിസ്, ന്യൂയോർക്ക്" എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിൽ അലി സഫർ, അദിതി റാവു ഹൈദരി എന്നിവർ അഭിനയിച്ചു. 2016 ൽ കൽകി കോയെച്ച്ലിൻ, നസറുദ്ദീൻ ഷാ തുടങ്ങിയവർ അഭിനയിച്ച "വെയ്റ്റിംഗ്" എന്ന ചിത്രം സംവിധാനം ചെയ്തു. ഇഷ്ക ഫിലിംസ് , ദൃശ്യം ഫിലിംസ് എന്നീ കമ്പനികൾ നിർമ്മിച്ചു. എക്സ്: പാസ്റ്റ് ഈസ് പ്രസന്റ് എന്ന പേരിൽ ഒരു പറ്റം സംവിധായകർ ഒരുമിച്ചു പ്രവർത്തിച്ച ചലച്ചിത്രസംരംഭത്തിൽ ഒരാളായിരുന്നു അനു മേനോൻ[6]. ഇതിൽ "ഓയ്സ്റ്റർ" എന്ന ഭാഗം സംവിധാനം ചെയ്തു.
അവലംബം
തിരുത്തുക- ↑ http://www.vervemagazine.in/people/when-women-call-the-shots-anu-menon
- ↑ https://timesofindia.indiatimes.com/entertainment/hindi/bollywood/news/Anu-Menon-bags-Best-Director-award-for-Waiting-at-LAFF/articleshow/51427402.cms
- ↑ BollywoodLife. "LONDON PARIS NEW YORK director Anu Menon: Ali Zafar is a spontaneous actor!" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-11-25.
- ↑ ""'Waiting' Is A Universal Story That Anyone Would Relate To"- Anu Menon On Her Upcoming Film! - Jamuura Blog". Jamuura Blog (in അമേരിക്കൻ ഇംഗ്ലീഷ്). 2016-05-19. Archived from the original on 2017-11-27. Retrieved 2017-11-25.
- ↑ "When Women Call The Shots: Anu Menon". Verve Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-30. Retrieved 2017-11-25.
- ↑ https://www.hindustantimes.com/movie-reviews/x-past-is-present-review-an-intriguing-narrative/story-rDdNeIFkglR6HcEGyXec3O.html