അനുവാദിസ്വരം
വാദിസ്വരവും സംവാദിസ്വരവും നിർവഹിക്കുന്ന രാഗവിശേഷരഞ്ജനയിൽ സഹായിക്കുന്ന സ്വരമാണ് അനുവാദിസ്വരം.[1] ഒരു രാഗത്തിനുള്ളിലെ സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേർച്ച ഉളവാക്കുവാൻ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുവാദിസ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |