ശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധമതതീർഥാടന കേന്ദ്രമാണ് അനുരാധപുരം (අනුරාධපුරය ,அனுராதபுரம்). തലസ്ഥാനമായ കൊളംബോയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം, എ.ഡി. 11-ാം നൂറ്റാണ്ടുവരെ സിംഹളരാജാക്കന്മാരുടെ രാജധാനി ആയിരുന്നു. ആധുനിക ശ്രീലങ്കയുടെ വടക്ക്-മദ്ധ്യ പ്രവിശ്യയുടെയും അനുരാധപുരം ജില്ലയുടെയും തലസ്ഥാനമാണ് ഈ നഗരം. ലോകത്ത് ഇന്ന് ഏറ്റവുമധികം ബുദ്ധപ്രതിമകളും ചൈത്യവാസ്തുശില്പങ്ങളും അവശേഷിയ്ക്കുന്ന സ്ഥലമാണ് അനുരാധപുരം.

ഗാന്ധാര, ഗുപ്ത, പല്ലവ, അജന്ത, തമിളക ശൈലികളുടെ ലാവണ്യാംശങ്ങൾ ഒരുമിച്ച് ആവാഹിച്ചാണ് ധ്യാനലീനരായ തഥാഗതരെ ആവിഷ്കരിച്ചിട്ടുള്ളത്. ശിൽപ്പ നിർമ്മാണ - വാസ്തുശിൽപ്പകലയിൽ അനുരാധപുരം ശൈലി എന്ന് ഇത് അറിയപ്പെടുന്നുണ്ട്.[1]

പുറംകണ്ണികൾ

തിരുത്തുക
  1. സദാശിവൻ .എസ്.എൻ. Social History Of India .2006 APH. ന്യൂഡൽഹി