അനുരാധപുരം ജില്ല

ശ്രീലങ്കയിലെ ജില്ല

ശ്രീലങ്കയിലെ വടക്ക്-മദ്ധ്യ പ്രവിശ്യയിലെ ഒരു ജില്ലയാണ് അനുരാധപുരം. ഇതിന്റെ വിസ്തീർണ്ണം 7,719 ചതുരശ്ര കിലോമീറ്റർ ആണ്. ശ്രീലങ്കയിലെ പ്രസിദ്ധമായ ധാരാളം ബുദ്ധമതതീർഥാടന കേന്ദ്രങ്ങൾ ഈ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കൊളംബോയിൽനിന്ന് വടക്കോട്ടുള്ള പ്രധാന തീവണ്ടിപ്പാതയിലെ ഒരു മുഖ്യ കേന്ദ്രവും അനുരാധപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 20-ആം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഭരണപരവും വ്യാവസായികവുമായ കേന്ദ്രസ്ഥാപനങ്ങൾ നഗരസമീപത്തുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റി. മതപരവും ചരിത്രപരവുമായ പ്രാധാന്യമുള്ള എടുപ്പുകൾ നിറഞ്ഞ പ്രദേശങ്ങൾ ഒരു തീർഥാടന കേന്ദ്രമായി സംരക്ഷിച്ചുവരുന്നു. പ്രാചീനകാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ജലാശയങ്ങൾ (തിസ്സവാപി, നുവരവാപി) അന്നു മുതൽ ഇന്നുവരെ കാർഷികജലസേചനാവശ്യങ്ങൾ നിറവേറ്റുന്നു. അനുരാധപുരത്ത് നിന്ന് 12 കി.മീ. കിഴക്കുള്ള മിഹിന്ദളത്തിലും പ്രധാനപ്പെട്ട ചില ചരിത്രാവശിഷ്ടങ്ങൾ കാണാം.

Anuradhapura District
Map of Sri Lanka with Anuradhapura District highlighted
Map of Sri Lanka with Anuradhapura District highlighted
Country Sri Lanka
ProvinceNorth Central Province
CapitalAnuradhapura
Divisions
വിസ്തീർണ്ണം
 • ആകെ7,179 ച.കി.മീ.(2,772 ച മൈ)
 • ഭൂമി6,664 ച.കി.മീ.(2,573 ച മൈ)
 • ജലം515 ച.കി.മീ.(199 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ7,45,693
 • ജനസാന്ദ്രത100/ച.കി.മീ.(270/ച മൈ)
സമയമേഖലUTC+05:30 (Sri Lanka)
ISO കോഡ്LK-71
വെബ്സൈറ്റ്ds.gov.lk/dist_anuradhapura

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുരാധപുരം_ജില്ല&oldid=3811683" എന്ന താളിൽനിന്ന് ശേഖരിച്ചത്