വാദ്യസംഗീതത്തിലെ സ്ഥായികളിൽ ഒന്നാണ് അനുമന്ദ്രസ്ഥായി. മന്ദ്രസ്ഥായിക്കുതാഴെയുള്ളത്. സ്വരശൃംഖല എന്നു പറഞ്ഞാൽ സപ്തസ്വരങ്ങളുടെ ശൃംഖലയെന്നാണ് സംഗീതശാസ്ത്രത്തിൽ അർഥം. ഒരു ഷഡ്ജം തുടങ്ങി അടുത്ത ഷഡ്ജം വരെയുള്ള സ്വരപദ്ധതിയാണ് സ്വരശൃംഖല. അതിന് സ്ഥായി എന്നു പറയും. സ്ഥായികൾ, മന്ദ്രം, മധ്യം, താരം എന്നിങ്ങനെ മൂന്നാണ്. ഈ വിഭജനം സ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തിയിട്ടുള്ളത്. വായ്പ്പാട്ടിന്റെ കാര്യത്തിൽ മാത്രമാണ് ഇങ്ങനെ മൂന്നു സ്ഥായികൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ വാദ്യസംഗീതത്തിൽ മൂന്നിലധികം സ്ഥായികൾ ഉണ്ടാകാം. അതായത് മന്ദ്രസ്ഥായിക്കുതാഴെ മറ്റൊരു സ്വരശൃംഖലകൂടി ഉണ്ടായെന്നുവരും. ഇങ്ങനെ ഉണ്ടാകുന്ന സ്ഥായിക്ക് അനുമന്ദ്രസ്ഥായി എന്നു പറയുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുമന്ദ്രസ്ഥായി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുമന്ദ്രസ്ഥായി&oldid=2280002" എന്ന താളിൽനിന്ന് ശേഖരിച്ചത്