അനിൽ വള്ളത്തോൾ

നിരൂപകനും സാഹിത്യഗവേഷകനും

2018 മുതൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറാണ് നിരൂപകനും സാഹിത്യഗവേഷകനുമായ അനിൽ വള്ളത്തോൾ.[1] കാലിക്കറ്റ്, മഹാത്മാഗാന്ധി സർവ്വകലാശാലകളുടെ ബിരുദ പഠന സിലബസിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[2]

Anil Vallathol
ജനനം
V. Anil Kumar

(1964-06-01) ജൂൺ 1, 1964  (59 വയസ്സ്)
തൊഴിൽWriter, academic
ജീവിതപങ്കാളി(കൾ)Sushama
കുട്ടികൾ2

ജീവിതരേഖ തിരുത്തുക

മലപ്പുറം ജില്ലയിലെ മംഗലം സ്വദേശിയായ അനിൽ വള്ളത്തോളിന്റെ യഥാർഥ പേര് വി. അനിൽ കുമാർ എന്നാണ്.[3] കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം പ്രൊഫസറും മേധാവിയുമായിരുന്നു അദ്ദേഹം. പി.ജി. പഠനബോർഡ് ചെയർമാനായും ,കേന്ദ്ര സാഹിത്യ അക്കാദമിയിലെ മലയാളം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ പഠനബോർഡ് അംഗമാണ്. പതിനഞ്ചോളം പുസ്തകങ്ങളും എഴുപതിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം തിരുത്തുക

1986-ൽ സുകുമാർ അഴീക്കോട് മലയാളം വകുപ്പു മേധാവിയായിരിക്കെയാണ് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ എം. എ. ജയിച്ചത്. കാലിക്കറ്റിൽ തന്നെ ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് കീഴിലായിരുന്നു പിഎച്ച്.ഡി. പഠനം. [4]

1987 മുതൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 2006 മുതൽ കാലിക്കറ്റിൽ അധ്യാപകനാണ്. 2007-ൽ പ്രൊഫസർ പദവിയിലെത്തി. 2018 ഫെബ്രുവരി 27 ന് മലയാളം സർവകലാശാല വൈസ് ചാൻസലർ ആയി ഗവർണർ നിയമിച്ചു.

സർവകലാശാല നിയമന വിവാദം തിരുത്തുക

സംവരണതത്വങ്ങളെ ഉല്ലംഘിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യത്തെ മുന്നോക്കജാതി സംവരണം നൽകിക്കൊണ്ടുള്ള നിയമനം ഒപ്പുവെച്ചു. സർക്കാറിന്റെയും യുജീസിയുടെയും നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് സംവരണങ്ങൾ ഇല്ലാതാക്കി നിയമനങ്ങളിൽ സ്വന്തംക്കാരെ മാത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഉണ്ടായി. ഇപ്പോൾ ഹൈക്കോടതിയിൽ കേസ് നേരിടുന്നു.[5][6]

അവലംബം തിരുത്തുക

  1. മാധ്യമം [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. "ഭാഷാപിതാവിന്റെ സ്മാരക തലപ്പത്തേക്ക് കാവ്യാചാര്യന്റെ കുടുംബാംഗം". Retrieved 2020-11-16.
  3. "അനിൽ വള്ളത്തോൾ മലയാളം വാഴ്സിറ്റി വിസി". Retrieved 2020-11-16.
  4. ദേശാഭിമാനി [2] ശേഖരിച്ചത് 2019 ജൂലൈ 18
  5. നിയമന സംരക്ഷണ ഓൺലൈൻ കൺവെൻഷൻ - മെറിറ്റും സംവരണവും സംരക്ഷിക്കുക (in ഇംഗ്ലീഷ്), retrieved 2021-06-30
  6. കേരളത്തിലെ ആദ്യത്തെ മുന്നോക്ക സംവരണ നിയമനം അനധികൃതം: MSF സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, retrieved 2021-06-30
"https://ml.wikipedia.org/w/index.php?title=അനിൽ_വള്ളത്തോൾ&oldid=3935688" എന്ന താളിൽനിന്ന് ശേഖരിച്ചത്