അനിൽ ബോറോ
ബോഡോ ഭാഷയിലെഴുതുന്ന കവിയും സാഹിത്യ വിമർശകനും നോവലിസ്റ്റുമാണ് അനിൽ ബോറോ (ജനനം : 9 ഡിസംബർ 1961). ദെൽഫിനി ഒൻതായ് മ്വാദായ് അർവ് ഗുബുൻ ഗുബുൻ കൊൻതായ് എന്ന കാവ്യ സമാഹാരം 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.[1]
ജീവിതരേഖ
തിരുത്തുകഇംഗ്ലീഷിൽ എം.എ യും ബോഡോ നാടോടി വിജിഞീനീയത്തിൽ പിഎച്ച്.ഡി ബിരുദവും നേടി ഗോഹാട്ടി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. നാടോടി സാഹിത്യത്തിലും വടക്കു കിഴക്കൻ ഇന്ത്യൻ സംഗീതത്തെക്കുറിച്ചും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസാമീസ്, ഇംഗ്ലീഷ് ഭാഷകളിലുമെഴുതാറുണ്ട്.[2]
കൃതികൾ
തിരുത്തുക- ദെൽഫിനി ഒൻതായ് മ്വാദായ് അർവ് ഗുബുൻ ഗുബുൻ കൊൻതായ് (Delphini Onthai Mwdai Arw Gubun Gubun Khonthai)
- ഫോക്ക് ലിറ്ററേച്ചർ ഓഫ് ദ ബോഡോസ്
- ആധുനിക് ബോഡോ സാഹിത്യ
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2013)[3]
അവലംബം
തിരുത്തുക- ↑ "award 2013". http://sahitya-akademi.gov.in. Archived from the original on 2013-05-27. Retrieved 2013 ഡിസംബർ 19.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=
- ↑ http://books.google.co.in/books?id=FWCiWWeRCU4C&pg=PA35&lpg=PA35&dq=anil+boro&source=bl&ots=fsX5f3GESi&sig=b5XOLgh1maGTmU6CzASZvZK36-k&hl=en&sa=X&ei=YkyyUoLbDIiIrQeg3oCwDw&ved=0CHgQ6AEwDQ#v=onepage&q=anil%20boro&f=false
- ↑ http://www.thehindu.com/books/tamil-novelist-joe-d-cruz-javed-akthar-among-sahitya-akademi-awardees/article5474477.ece?homepage=true