അനിസാൽഡിഹൈഡ്

രാസസം‌യുക്തം

ഒരു കാർബണിക സംയുക്തമാണ് അനിസാൽഡിഹൈഡ്. രാസനാമം: പാരാ മിഥോക്സി ബെൻസാൽഡിഹൈഡ് ഫോർമുല:CH3O.C6H4.CHO. തൈലസാന്ദ്രതയുള്ള ദ്രവമാണ്. തിളനില 248oc. സവിശേഷമായ മണമുണ്ട്. അനിസി ഓയിൽ എന്ന ബാഷ്പശീലതൈലത്തിന്റെ (essential oil) മുഖ്യഘടകമായ അനിഥോൾ എന്ന രാസവസ്തുവിൽനിന്ന് ആദ്യമായി ലഭിച്ചതുകൊണ്ട് ഇതിന് അനിസാൽഡിഹൈഡ് എന്ന പേരുണ്ടായി.

അനിസാൽഡിഹൈഡ്

അനിഥോൾ എന്ന പദാർഥത്തെ സോഡിയം ഡൈക്രോമേറ്റും സൾഫ്യൂറിക് അമ്ലവും ഉപയോഗിച്ച് ഓക്സീകരിച്ചും അനിഥോളും ഓസോണും (ozone) തമ്മിൽ പ്രവർത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലീയവിശ്ലേഷണത്തിനു വിധേയമാക്കിയും അനിസാൽഡിഹൈഡ് വൻതോതിൽ ഉത്പാദിപ്പിക്കാം.

അനിസാൽഡിഹൈഡിന്റെ ഓക്സീകരണം വഴി അനിസിക് അമ്ലവും നിരോക്സീകരണം വഴി അനിസിൽ ആൽക്കഹോളും ലഭ്യമാകുന്നു. ഈ ആരൊമാറ്റിക ആൽഡിഹൈഡിന്റെ ഏറ്റവും പ്രധാന ഉപയോഗം സുഗന്ധദ്രവ്യ നിർമ്മാണത്തിലാണ്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനിസാൽഡിഹൈഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനിസാൽഡിഹൈഡ്&oldid=3622981" എന്ന താളിൽനിന്ന് ശേഖരിച്ചത്