അനിശ്ചിതത്വ തത്ത്വം

(അനിശ്ചിതത്വതത്ത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികശാസ്ത്രത്തിലെ ഒരു മൗലികതത്വമാണ്‌ അനിശ്ചിതത്വതത്വം (ഇംഗ്ലീഷ്: Uncertainity principle). ഈ തത്ത്വത്തിന്റെ ഉപജ്ഞാതാവ്‌ നോബൽ സമ്മാനർഹനായ ഭൗതികശാസ്ത്രജ്ഞൻ വെർണർ ഹൈസെൻബെർഗ്‌ ആണ്‌.

വെർണർ ഹൈസെൻബെർഗ്‌

സിദ്ധാന്തം തിരുത്തുക

ചലിക്കുന്ന വസ്തുവിന്റെ സ്ഥാനവും പ്രവേഗവും ഒരേസമയത്തുള്ള പരീക്ഷണം വഴി, കൃത്യമായി നിർണയിക്കാൻ സാദ്ധ്യമല്ല എന്നാണ്‌ അനിശ്ചിതത്വതത്വം പറയുന്നത്‌. ഒന്ന് കൂടുതൽ കൃത്യമായി നിർണയിക്കുന്തോറും മറ്റേതിന്റെ നിർണയത്തിൽ അകൃത്യത ഏറും. സ്ഥാനം കൃത്യമായി നിർണയിക്കാൻ ശ്രമിച്ചാൽ പ്രവേഗനിർണയത്തിന്റെ കൃത്യത കുറയും. നേരേമറിച്ചും. "സമയത്തിന്റെ ഒരു ലഘുചരിത്രം" എന്ന ഗ്രന്ഥത്തിൽ വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് അനിശ്ചിതത്ത്വ തത്ത്വത്തെ ഇങ്ങനെ വിശദീകരിക്കുന്നു:-



ഈ ഉദാഹരണത്തിൽ സ്ഥാനം, പ്രവേഗം എന്നിവയെ ഹൈസെൻബെർഗ്‌ ദ്വന്ദ്വങ്ങൾ എന്നുപറയുന്നു.


മറ്റുപല ഹൈസെൻബെർഗ്‌ ദ്വന്ദ്വങ്ങളും ഉണ്ട്‌. ഉദാഹരണം ഊർജവും സമയവും.

അവലംബം തിരുത്തുക

  1. സമയത്തിന്റെ ഒരു ലഘുചരിത്രം - അദ്ധ്യായം 4 - പുറങ്ങൾ 58-59

കൂടുതൽ വിവരങ്ങൾക്ക് തിരുത്തുക


"https://ml.wikipedia.org/w/index.php?title=അനിശ്ചിതത്വ_തത്ത്വം&oldid=2927816" എന്ന താളിൽനിന്ന് ശേഖരിച്ചത്