അനിര്യുക്തം
രാഗം, താളം, മാത്ര എന്നിവ നോക്കാതെ രചിക്കപ്പെടുന്ന കൃതികളെ അനിര്യുക്തം എന്നു പറയുന്നു. മധ്യകാലഘട്ടത്തിൽ സംഗീതകൃതികളെയും പ്രബന്ധങ്ങളെയും നിര്യുക്തം (നിയമവിധേയം) എന്നും അനിര്യുക്തം (നിയമരഹിതം) എന്നും രണ്ടായി വിഭജിച്ചിരുന്നു. രാഗം, താളം, മാത്ര എന്നീ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് രചിക്കപ്പെടുന്ന കൃതികൾ നിര്യുക്തങ്ങളും ഇവയൊന്നും അത്ര കാര്യമാക്കാതെ രചിക്കപ്പെടുന്നവ അനിര്യുക്തങ്ങളുമായി വിവക്ഷിക്കപ്പെട്ടിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനിര്യുക്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |