അനക്കോണ്ട

(അനാകോണ്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറ്റവും വലിയ പാമ്പുകളിൽ ഒരിനമാണ്‌ അനക്കോണ്ട. ശാസ്ത്രനാമം. യൂനെക്റ്റസ് മൂരിനസ് (Eunectes murinus). ഇവയുടെ വലിപ്പത്തെപ്പറ്റി അതിശയോക്തി കലർന്ന ചില വിവരണങ്ങളുണ്ടെങ്കിലും എട്ടു മീറ്ററിൽ കൂടുതൽ വലിപ്പമുള്ളവ വിരളമാണ്. ബ്രസീൽ‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും വനങ്ങളിലും ഇവയെ കണ്ടുവരുന്നു. അനക്കോണ്ടയ്ക്ക് പൊതുവേ പച്ചകലർന്ന തവിട്ടുനിറമാണുള്ളത്. പുറത്തു രണ്ടു വരിയായി അണ്ഡാകൃതിയിലുള്ള കറുത്തപാടുകളും വശങ്ങളിൽ വെളുത്ത പുള്ളികളും കാണാം.

അനക്കോണ്ട
Temporal range: Miocene–recent[1]
Green anaconda, E. murinus
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Boidae
Subfamily: Boinae
Genus: Eunectes
Wagler, 1830[2]
Type species
Eunectes murinus
Range of Eunectes
Synonyms
അനക്കോണ്ട

തല പരന്നതും കറുപ്പുനിറം ഉള്ളതുമാണ്. വിഷപ്പല്ലുകൾ കാണാറില്ല. കൂടുതൽ സമയവും ഇവ വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടുന്നു; തലമാത്രം ജലപ്പരപ്പിൽ ഉയർത്തിപ്പിടിച്ച് ഇരയുടെ ആഗമനം പ്രതീക്ഷിച്ച് കഴിയാറുമുണ്ട്. ചിലപ്പോൾ മരക്കൊമ്പുകളിൽ വളഞ്ഞുകൂടി കിടക്കുകയും ചെയ്യും. പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക. മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന പാമ്പിൻകുഞ്ഞിന് ഒരു മീറ്ററോളം നീളംവരും. ഒരു പ്രാവശ്യം 70-ൽപ്പരം കുഞ്ഞുങ്ങൾ ഉണ്ടാവുന്നു.

അനക്കോണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാണ്.

  1. Hsiou, Annie S.; Albino, Adriana M. (2009). "Presence of the genus Eunectes (Serpentes, Boidae) in the Neogene of Southwestern Amazonia, Brazil". Journal of Herpetology. 43 (4): 612–619. doi:10.1670/08-295.1.
  2. 2.0 2.1 McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനക്കൊണ്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനക്കോണ്ട&oldid=3290711" എന്ന താളിൽനിന്ന് ശേഖരിച്ചത്