അനസ്താസിയ അലക്‌സെയേവ്‌ന വെർബിറ്റ്‌സ്കയ (Russian: Анастаси́я Алексе́евна Верби́цкая, 22 ഫെബ്രുവരി 1861 - 16 ജനുവരി 1928), ഒരു റഷ്യൻ നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, പ്രസാധക, ഫെമിനിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[1]

അനസ്താസിയ വെർബിറ്റ്‌സ്കയ
ജനനം(1861-02-22)22 ഫെബ്രുവരി 1861
വൊറോനെഷ്, റഷ്യ
മരണം16 ജനുവരി 1928(1928-01-16) (പ്രായം 66)
മോസ്കോ, സോവിയറ്റ് യൂണിയൻ
Period1880s-1920s
Genreഫിക്ഷൻ, നാടകം, സിനിമകൾ

ആദ്യകാല ജീവിതം

തിരുത്തുക

വൊറോനെഷ് നഗത്തിൽ ജനിച്ച വെർബിറ്റ്സ്കയുടെ പിതാവ് ഒരു പ്രൊഫഷണൽ സൈനിക ഉദ്യോഗസ്ഥനും മാതാവ് ഒരു അമേച്വർ നടിയായിരുന്നു. 1870 കളുടെ മധ്യത്തിൽ വെർബിറ്റ്സ്കായ മോസ്കോയിലെ എലിസവെറ്റിൻസ്കി വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഒരു ബോർഡിംഗ് സ്കൂളിൽ പഠനത്തിന് ചേർന്നു. 1879-ൽ അവർ മോസ്കോ കൺസർവേറ്ററിയിൽ സംഗീത പഠനത്തിനായി പ്രവേശിക്കുകയും രണ്ട് വർഷത്തിന് ശേഷം അവരുടെ മുൻ ബോർഡിംഗ് സ്കൂളിൽ സംഗീത അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയുംചെയ്തു. 1882-ൽ എഞ്ചിനീയറായ അലക്സി വെർബിറ്റ്സ്കിയെ വിവാഹം കഴിച്ച അവർക്ക് മൂന്ന് ആൺമക്കളുണ്ടായിരുന്നു.[2][3]

വിവാഹശേഷം, വിവിധ ജോലികളിൽ ജോലികളിലേർപ്പെട്ട അവർ ആദ്യം നേടിയ ജോലി 1883-ൽ ഒരു പത്രത്തിലായിരുന്നു. അവളുടെ ആദ്യ ഫിക്ഷനായ, ഡിസ്കോർഡ് എന്ന ഹ്രസ്വ നോവൽ 1887 ൽ റഷ്യൻ തോട്ട് എന്ന ജേണലിൽ പ്രത്യക്ഷപ്പെട്ടു. സ്ത്രീ വിമോചനം, സ്വാതന്ത്ര്യം, അവരുടെ വ്യക്തിത്വ വികാരംഎന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ കൃതി. 1898-ൽ അവൾ തന്റെ ആദ്യ സമ്പൂർണ്ണ നോവലായ വാവോച്ച്ക രചിച്ചു. മാലി തിയേറ്ററിൽ അരങ്ങേറിയ കോമഡി നാടകമായ മിറാജസ് (1895) ഉൾപ്പെടെയുള്ള നാടകങ്ങളും അവർ എഴുതി. 1902-ൽ, അവർ സ്വന്തമായി ഒരു പ്രസിദ്ധീകരണശാല ആരംഭിക്കുകയും, അവളുടെ കൃതികളും സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന പാശ്ചാത്യ യൂറോപ്യൻ എഴുത്തുകാരുടെ വിവർത്തന നോവലുകളും പ്രസിദ്ധീകരിച്ചു. സാഹിത്യേതര പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെ വിമോചനത്തോടുള്ള തന്റെ പ്രതിബദ്ധത തുടർന്നു പ്രകടിപ്പിച്ച അവർ സ്ത്രീകളെ സഹായിക്കുന്ന വിവിധ ചാരിറ്റബിൾ, നാഗരിക സംഘടനകളിലും അംഗമായിരിക്കുകയും 1905-ൽ സൊസൈറ്റി ഫോർ ബെറ്റർമെന്റ് ഓഫ് വിമൻസ് വെൽഫെയറിന്റെ അധ്യക്ഷയായി നിയമിതയാകുകയും ചെയ്തു. 1905-ലെ വിപ്ലവത്തിനുശേഷം, സെൻസർഷിപ്പ് ഗണ്യമായി കുറഞ്ഞതോടെ, തന്റെ ജനപ്രിയ നോവലുകളിൽ ആദ്യത്തേതായി സ്പിരിറ്റ് ഓഫ് ദ ടൈം (1907-1908) എഴുതി. ഇതും ആറ് വാല്യങ്ങളിലായി പുറത്തിറങ്ങിയ അടുത്ത നോവലായ ദി കീസ് ടു ഹാപ്പിനസും (1908-1913) ബെസ്റ്റ് സെല്ലറുകളായിരുന്നു.[4]

  1. The Great Soviet Encyclopedia, 3rd Edition (1970-1979). 2010, The Gale Group, Inc.
  2. Article on Verbitskaya from Ask.com
  3. , Introduction to Keys to Happiness: A Novel, Beth Holmgren, Helena Goscilo, Indiana University Press, May 1, 1999.
  4. St. Petersburg: A Cultural History by Solomon Volkov, tr. Antonina W. Bouis, Free Press, 1997