അനപ്ലാസിയ
ശരീരത്തിലെ കോശങ്ങൾ സാധാരണ തോതിൽനിന്നും വ്യത്യസ്തമായ വിധത്തിൽ വളരുന്ന ഒരു സ്ഥിതിവിശേഷത്തെ അനപ്ലാസിയ എന്നു പറയുന്നു. സാധാരണയായി മിക്കവാറും പ്രായപൂർത്തി തികഞ്ഞ കോശങ്ങളേ ശരീരത്തിലുണ്ടായിരിക്കുകയുള്ളു. അനപ്ലാസിയയ്ക്ക് വിധേയമായ കോശങ്ങൾ സാധാരണ കോശങ്ങളെ അപേക്ഷിച്ച് പെട്ടെന്നു പെരുകിക്കൊണ്ടിരിക്കും. കോശങ്ങൾക്ക് പ്രായക്കുറവുള്ളതായും കാണാം. കോശകേന്ദ്രം (nucleus) ഏകദേശം കോശത്തോളംതന്നെ വലിപ്പമുള്ളതും നല്ല നിറപ്പകിട്ടുള്ളതും വശങ്ങൾ ചുക്കിച്ചുളിഞ്ഞതും ആണെന്ന് സൂക്ഷ്മദർശിനിയിലൂടെ പരിശോധിച്ചാൽ കാണാൻ കഴിയും.
പുറംകണ്ണികൾ
തിരുത്തുക- anaplasia - definition of anaplasia in the Medical dictionary
- anaplasia
- Anaplasia Archived 2014-01-24 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനപ്ലാസിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |