ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനും, അമർചിത്രകഥ എന്നറിയപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രകഥകളുടെ സ്രഷ്ടാവുമാണ് അനന്ത് പൈ(17 സെപ്റ്റംബർ 1929 - 24 ഫെബ്രുവരി 2011).1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേർസുമായി ചേർന്നാണ് അനന്ത് പൈ, അമർചിത്രകഥ ആരംഭിച്ചത്. 1980-ൽ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിൾ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ.[1][2][3][4][5]

അനന്ത് പൈ
ജനനം(1929-09-17)സെപ്റ്റംബർ 17, 1929
മരണംഫെബ്രുവരി 24, 2011(2011-02-24) (പ്രായം 81)
മറ്റ് പേരുകൾഅങ്കിൽ പൈ
തൊഴിൽചിത്രകഥാകാരൻ
വെബ്സൈറ്റ്ഔദ്യോഗിക സൈറ്റ്

ഇന്ന് അമർചിത്രകഥയുടെ 30 ലക്ഷം പ്രതികൾ ഇംഗ്ലീഷിലും, മറ്റ് 20 ഇന്ത്യൻ ഭാഷകളിലുമായി ഒരു വർഷം വിറ്റഴിക്കപ്പെടുന്നുണ്ട്. 1967-ൽ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 2007-ൽ അമർചിത്രകഥയെ എ.സി.കെ മീഡിയ ഏറ്റെടുത്തു[6].

ബാല്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

കർണാടകത്തിലെ കർക്കലയിൽ വെങ്കടരായയുടെയും, സുശീല പൈയുടെയും മകനായാണ് അനന്ത് പൈ ജനിച്ചത്. അദ്ദേഹത്തിനു 2 വയസ്സാകുമ്പോഴേക്കും അനന്തിന്റെ മാതാപിതാക്കൾ മരണമടഞ്ഞു.പന്ത്രണ്ടാം വയസ്സിൽ അനന്ത് മുംബൈയിലേക്ക് താമസം മാറുകയും ഓറിയന്റ് സ്കൂളിൽ വിദ്യാഭ്യാസം നടത്തുകയും ചെയ്തു. രസതന്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ ബോംബെ സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽ ടെക്നോളജിയിൽ പഠിക്കുകയും തുടർന്ന് ബോബെ സർവ്വകലാശാലയിൽ നിന്നു രണ്ടു വിഷയങ്ങളിൽ ബിരുദം നേടുകയും ചെയ്തു.

  1. The World of Amar Chitra Katha Media and the Transformation of Religion in South Asia, by Lawrence A Babb, Susan S. Wadley. Motilal Banarsidass Publ., 1998. ISBN 8120814533. Chapt. 4, p. 76-86.
  2. Amar Chitra Katha and the revolution in Indian Comic Book Pop culture India!: media, arts, and lifestyle, by Asha Kasbekar. Publisher: ABC-CLIO, 2006. ISBN 1851096361. p. 94-96.
  3. Introduction:Comic books in globalized India Popular culture in a globalised India, by K. Moti Gokulsing, Wimal Dissanayake. . Taylor & Francis, 2009. ISBN 020388406X. p. 157.
  4. Comic Books India South Asian folklore: an encyclopedia, by Peter J. Claus, Sarah Diamond, Margaret Ann Mills.. Taylor & Francis, 2003. ISBN 0415939194. p.117-118 .
  5. Thanks, Uncle Pai Archived 2004-10-13 at the Wayback Machine. The Hindu, Oct 09, 2004.
  6. In India, New Life for Comic Books as TV Cartoons New York Times, July 19, 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനന്ത്_പൈ&oldid=3649909" എന്ന താളിൽനിന്ന് ശേഖരിച്ചത്