അനന്തഭാരതി
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഭാഗവതം ദശമസ്കന്ധത്തെ ഉപജീവിച്ച് രചിക്കപ്പെട്ട ഭാഗവതദശമസ്കന്ധ കീർത്തനങ്ങളുടെ രചയിതാവായിരുന്നു അനന്തഭാരതി. 1845-ൽ ഉമയാൾപുരം ജില്ലയിലുള്ള ഒരു വൈഷ്ണവബ്രാഹ്മണകുലത്തിൽ ജനിച്ച ഇദ്ദേഹം ഒരു സാമവേദിയായിരുന്നു. പിതാവ് ശ്രീനിവാസ അയ്യങ്കാരും മാതാവ് ലക്ഷ്മി അമ്മാളുമാണ്. 1883-ൽ ഭാഗവതദശമസ്കന്ധ കീർത്തനങ്ങൾ രചിക്കാൻ തുടങ്ങുകയും 1889-ൽ ആ യത്നം പൂർണമാക്കുകയും ചെയ്തു.
അരുണാചലകവിരായർ രചിച്ച രാമനാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അനന്തഭാരതി രാമായണം ഉത്തരകാണ്ഡത്തിലെ പ്രതിപാദ്യം കീർത്തനരൂപത്തിൽ രചിച്ചു. കവിരായർ ഉത്തരകാണ്ഡത്തിലേക്കു കടക്കാതെ ശ്രീരാമപട്ടാഭിഷേകത്തോടെ രാമനാടകം അവസാനിപ്പിക്കയായിരുന്നു ചെയ്തത്. ദേശികപ്രഭാവപ്രകാശിക കീർത്തനങ്ങൾ എന്ന ഒരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1905-ൽ അനന്തഭാരതി നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്തഭാരതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |