അദ്ലർ ഡൻക്മാർ
വാസ്തുവിദ്യാ വിദഗ്ദ്ധനായ ജർമൻ (യു.എസ്.) എൻജിനീയറായിരുന്നു അദ്‌ലർ ഡ്ൻക്മാർ. ജർമനിയിൽ 1844 ജൂലായ് 3-ന് ജനിച്ചു. പിതാവിനോടൊപ്പം 1854-ൽ അമേരിക്കയിലെ മിഷിഗനിലേക്ക് കുടിയേറി പാർത്തു. അദ്‌ലർ 1857-ൽ വാസ്തുവിദ്യാ (Architecture) പഠനം ആരംഭിച്ചു. പിന്നീട് പിതാവും പുത്രനും ഷിക്കാഗോയിലേക്ക് താമസം മാറ്റി. അവിടെ അഗസ്റ്റസ് ബേയറുടെ കീഴിൽ അദ്‌ലർ ഒരു ഡ്രാഫ്റ്റ്സ്മാനായി സേവനം ആരംഭിച്ചു. അമേരിക്കൻ ആഭ്യന്തരയുദ്ധംമൂലം 1865 വരെ ഇദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞില്ല. ഷിക്കാഗോയിൽ ബേയറുടെയും മറ്റു പ്രഗല്ഭൻമാരുടെയും കീഴിൽ വിവിധസ്ഥാനങ്ങളിൽ അദ്‌ലർ സേവനം അനുഷ്ഠിച്ചു. ഷിക്കാഗോയിലെ സെൻട്രൽ മ്യൂസിക് ഹാൾ അദ്‌ലറുടെ പ്രധാന നിർമിതികളിൽ ഒന്നാണ്. ഇതിന്റെ നിർമ്മാണത്തിൽ ധ്വാനികശാസ്ത്രം (Acoustics) ഏറ്റവും ഫലപ്രദമായി ഇദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
അദ്‌ലർ ഡൻക്‌മാർ | |
---|---|
ജനനം | |
മരണം | ഏപ്രിൽ 16, 1900 | (പ്രായം 55)
തൊഴിൽ | Architect |
അദ്‌ലറും സള്ളിവനും തമ്മിൽ 1881-ൽ സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. എൻജിനീയറിങ് ഡിസൈനർ, മേൽനോട്ടക്കാരൻ എന്നീ നിലകളിൽ അദ്‌ലറും സംവിധായകൻ, കലാകാരൻ എന്നീ നിലകളിൽ സള്ളിവനും ജോലി ചെയ്തു. ഈ ബന്ധം 1895 വരെ തുടർന്നു. ഷിക്കാഗോയിലെ ഓഡിറ്റോറിയവും സെന്റ് ലൂയീസിലെ വേയിൻ റൈറ്റും ബഹലോയിലെ ഗാരന്റിയും ഇവർ സംവിധാനം ചെയ്തു നിർമിച്ചതാണ്. ഇവരുടെ നിർമിതി ഒരു പുതിയ വാസ്തുവിദ്യാശൈലിയിലുള്ളതും ആധുനിക കെട്ടിട നിർമ്മാണകലയുടെ പല പ്രത്യേകതകൾ ഉൾക്കൊള്ളുന്നതുമാണ്.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്‌ലർ വാസ്തുവിദ്യയെക്കുറിച്ച് വളരെയധികം എഴുതിയിട്ടുണ്ട്. 1900 ഏപ്രിൽ 16-ന് അദ്‌ലർ അന്തരിച്ചു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അദ്ലർ, ഡൻക്മാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അദ്‌ലർ ഡൻക്‌മാർ
- അദ്‌ലർ ഡൻക്‌മാർ Archived 2011-05-16 at the Wayback Machine.
- അദ്‌ലർ ഡൻക്മാർ ചിത്രങ്ങൾ