അദുന്നി ഏഡ്
നൈജീരിയൻ നടിയും മോഡലുമാണ് അദുന്നി ഏഡ് (ജനനം: ജൂൺ 7, 1976). [1][2]
അദുന്നി ഏഡ് (Adewale) | |
---|---|
ജനനം | Adunni Adewale 7 ജൂൺ 1976 |
ദേശീയത | നൈജീരിയൻ |
പൗരത്വം | നൈജീരിയൻ അമേരിക്കൻ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കെന്റുക്കി |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2006–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഇല്ല |
കുട്ടികൾ | 2 |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ[3] ന്യൂയോർക്ക് സംസ്ഥാനത്തെ ക്വീൻസ് നഗരത്തിൽ ഒരു ജർമ്മൻ ഐറിഷ് മാതാവിന്റേയും യൊറുബ നൈജീരിയൻ പിതാവിന്റേയും പുത്രിയായി അദുനി ജനിച്ചു.[4] ലാഗോസിലും അമേരിക്കൻ ഐക്യനാടുകളിലുമായി അവർ ബാല്യകാലം ചെലവഴിച്ചു. ലാഗോസ്, ഓഗൺ സ്റ്റേറ്റ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ലാഗോസ് ആസ്ഥാനമായുള്ള അവരുടെ പിതാവ് ഒരു വിജയകരമായ ബിസിനസുകാരൻ കൂടിയാണ്. ഇത് അക്കൗണ്ടിംഗ് പഠിക്കാൻ അവർക്ക് പ്രേരണ ലഭിച്ചു. 2008-ൽ കെന്റക്കി സർവകലാശാലയിൽ നിന്ന് അവർ അക്കൗണ്ടിംഗിൽ ബിരുദം നേടി.[5]
കരിയർ
തിരുത്തുകവിനോദ വ്യവസായത്തിലേക്ക് മാറുന്നതിനുമുമ്പ് അമേരിക്കയിലെ ഭവന, ഇൻഷുറൻസ് മേഖലകളിൽ അദുന്നി പ്രവർത്തിച്ചിരുന്നു. ഫാഷൻ മോഡലിംഗിലേക്ക് കടന്ന അവർ അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ എന്ന ഒരു അമേരിക്കൻ റിയാലിറ്റി ടെലിവിഷൻ പരമ്പരയിൽ പങ്കെടുത്തു. നൈജീരിയയിലേക്ക് മടങ്ങിയ ശേഷം 2013-ൽ നോളിവുഡിൽ അവർ ആദ്യമായി അഭിനയിച്ചത് യൊറൂബ ഭാഷാ ചിത്രമായ "യു ഓർ ഐ" എന്ന സിനിമയായിരുന്നു. സൗണ്ട് സുൽത്താൻ, ഐസ് പ്രിൻസ് എന്നിവരുടെ ചില മ്യൂസിക് വീഡിയോകൾ ഉൾപ്പെടെ ഇംഗ്ലീഷ്, യൊറൂബ ഭാഷകളിലെ മറ്റ് നിരവധി നോളിവുഡ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.[6][7] നൈജീരിയൻ സംസ്കാരം വളർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നൈജീരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് അവർക്ക് സ്റ്റെല്ല അവാർഡ് ലഭിച്ചു.[8]2017-ൽ അവർ OUD മജസ്റ്റിക്കിന്റെ ബ്രാൻഡ് അംബാസഡറായി.[9]
സ്വകാര്യ ജീവിതം
തിരുത്തുകഅദുന്നിക്ക് രണ്ട് ആൺമക്കളുണ്ട്. ഡി മരിയോണും ഐഡനും.[10]അവരുടെ പിതാവുമായി ബന്ധം വേർപെടുത്താൻ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുത്ത ശേഷം അവർ ഒറ്റ രക്ഷകർത്താവായി തുടരുമെന്ന് വെളിപ്പെടുത്തി.[11][12][13]
തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി
തിരുത്തുകസിനിമകൾ
തിരുത്തുക- ഇവോ ടാബി എമി (You or I) (2013)[14][15]
- വാട്സ് വിതിൻ (2014)
- 2nd ഹണിമൂൺ (2014)
- ഹെഡ് ഗോൺ (2015)
- സോ ഇൻ ലൗവ്. (2015)
- സ്കീമേഴ്സ് (2016)
- ഡയറി ഓഫ് എ ലാഗോസ് ഗേൾ (2016)
- ഡയറി ഓഫ് എ ലാഗോസ് ഗേൾ (2016)
- ഫോർ ദി വ്രോങ് റീസൺസ് (2016)
- ഇറ്റ്സ് ഹെർ ഡേ (2016) 2017 ലെ ആഫ്രിക്കയിലെ ഏറ്റവും വലിയ മൂവി അവാർഡായ എഎംവിസിഎയിലെ മികച്ച സഹനടിക്കുള്ള നാമനിർദ്ദശവും ലാഗോസ് ചലച്ചിത്രമേളയിൽ മികച്ച സഹനടിക്കുള്ള അവാർഡും അവർ നേടി.
- ദി ബ്ലോഗ്ഗേഴ്സ് വൈഫ് (2017)
- ഗ്വിൻ മാൻ (2017)
- ബോസ് ഓഫ് ആൾ ബോസെസ് (2018)
- ദി വെണ്ടർ(2018)
- ഹൗസ് ഓഫ് കണ്ടൻഷൻ (2019)
ടെലിവിഷൻ
തിരുത്തുക- ബിഹൈൻഡ് ദി ക്ളൗഡ്
- ബാബതുണ്ടെ ഡയറീസ്
- ജെനിഫാസ് ഡയറി സീസൺ 2
- സൺസ് ഓഫ് ദി കാലിഫേറ്റ് സീസൺ 2
അവലംബം
തിരുത്തുക- ↑ "I am a sucker for Love". The Nation. Retrieved January 22, 2018.
- ↑ "Nollywood actress reveals nationality says marriage is not in her agenda". Naija gists. Retrieved January 22, 2018.
- ↑ "Adunni Ade … Chic, Sexy N' Expressive". The Guardian. Archived from the original on 2018-01-24. Retrieved January 22, 2018.
- ↑ Elizabeth Akindele. "Adunni Ade: Stylish diva". New Telegrah. Archived from the original on 2018-09-22. Retrieved January 22, 2018.
- ↑ "ADUNNI ADE TALKS ON HER MIXED BACKGROUND & GROWING UP". Soundcity Television. Archived from the original on 2020-10-13. Retrieved January 22, 2018.
- ↑ "I was extremely nervous in my first movie – Adunni Ade, actress". Sun news. Retrieved January 22, 2018.
- ↑ "'Why I debuted in Saidi Balogun's You and I'-Adunni Adewale". Encomium. Retrieved January 22, 2018.
- ↑ "Adunni appreciates NIJ". The Nation. Retrieved January 22, 2018.
- ↑ "Adunni Ade and Bolanle Ninolowo Unveil The #OUDMAJSETICINSPIREMAGIC Ad Campaign For Oud Majestic Luxury Perfume Store". Today's Woman. Archived from the original on January 24, 2018. Retrieved January 22, 2018.
- ↑ "Adunni Ade opens up about Life as a Single Parent, Overcoming Personal Obstacles, Finding Love & More in Latest Issue of Motherhood In-Style Magazine". BellaNaija. Retrieved January 22, 2018.
- ↑ "Checkout actress Aduni Ade and her adorable two sons". Nigeriafilms.
- ↑ "ADUNNI ADE APPRECIATES NIJ STUDENTS". The Nation. Retrieved January 22, 2018.
- ↑ "Why I Did Not Marry The Father Of My Children- Adunni Ade". Naij. Retrieved January 22, 2018.
- ↑ "8 things you should know about Adunni Ade". The Pulse. Archived from the original on 2018-01-24. Retrieved January 22, 2018.
- ↑ "I'm Proud Of My Yoruba Background – Actress, Adunni". Naij. Archived from the original on 2018-07-24. Retrieved January 22, 2018.